Ultimate magazine theme for WordPress.

പീഡിപ്പിക്കപ്പെട്ട ക്രിസ്ത്യാനികൾക്ക് സഹായമെത്തിച്ച ബിൽ ഡെവ്‌ലിനു അവാർഡ് നൽകി ആദരിച്ചു

ലോകമെമ്പാടുമുള്ള യുദ്ധമേഖലകളിൽ പീഡിപ്പിക്കപ്പെട്ട ക്രിസ്ത്യാനികളെയും മറ്റുള്ളവരെയും സഹായിക്കുന്ന ദശാബ്ദങ്ങളുടെ ശുശ്രൂഷയ്ക്ക് അമേരിക്കൻ പ്രസിഡന്റിന്റെ വോളണ്ടിയർ സർവീസ് അവാർഡ് ഏറ്റുവാങ്ങി വിയറ്റ്നാമിൽ സേവനമനുഷ്ഠിക്കുന്ന പർപ്പിൾ ഹാർട്ട് അവാർഡ് നേടിയ പാസ്റ്റർ ബിൽ ഡെവ്‌ലിൻ.
സൗത്ത് ബ്രോങ്ക്‌സിലെ ഇൻഫിനിറ്റി ബൈബിൾ ചർച്ചിന്റെ കോ-പാസ്റ്ററായി സേവനമനുഷ്ഠിക്കുകയും റിഡീം ശുശ്രൂഷകൾ നടത്തുകയും ചെയ്യുന്ന പാസ്റ്റർ ബിൽ ഡെവ്‌ലിൻ, ഒപ്പം വിധവകളും അനാഥരും ആയ ആളുകളെ പരിപാലിക്കുകയും ചെയുന്നു. പ്രസിഡന്റിന്റെ വൈറ്റ് ഹൗസ് കൗൺസിൽ ഓൺ സർവീസ് ആൻഡ് സിവിക് പാർട്ടിസിപ്പേഷൻ ആണ് അവാർഡ് ദാന ചടങ്ങു സംഘടിപ്പിച്ചത്. വെള്ളിയാഴയാണ് അവാർഡ് ദാനം നടന്നത്. കൂടാതെ ഗാസ, സിറിയ, ഇറാഖ്, കെനിയ, ശ്രീലങ്ക, ഉക്രെയ്ൻ, ഹോങ്കോംഗ്, നൈജീരിയ, ജോർദാൻ എന്നിവയുൾപ്പെടെയുള്ള മറ്റ് സ്ഥലങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ കാണാനും അവരോടൊപ്പം സാക്ഷ്യം വഹിക്കാനുള്ള ക്ഷണം ഡെവ്‌ലിന് ലഭിച്ചിട്ടുണ്ട് .

Leave A Reply

Your email address will not be published.