Ultimate magazine theme for WordPress.

അമേരിക്കയിൽ പാസ്റ്റര്‍ ബില്ലിനെ ക്രൂശിച്ചു കൊലപ്പെടുത്തിയത് ജൂതനായ ആദം ക്രിസ്റ്റ്ഫര്‍ ഷിയാഫി

അരിസോണ: അരിസോണയിലെ ന്യൂ റിവറില്‍ പാസ്റ്റര്‍ ബില്ലിനെ ക്രൂശിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ആദം ക്രിസ്റ്റ്ഫര്‍ ഷിയാഫി(51) മാധ്യമങ്ങൾക്ക് മുമ്പിൽ കുറ്റം ഏറ്റുപറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ 28 നാണ് സംഭവം.

 

”ഏപ്രിലില്‍ ഞാന്‍ ഫീനിക്‌സില്‍ നിന്നും കാര്‍ ഓടിച്ച് ബില്ലിന്റെ വീട്ടിലെത്തി. എന്നിട്ട് കൊലപ്പെടുത്തി.”-പ്രതി പറഞ്ഞു.

 

കട്ടിലില്‍ മരിച്ചുകിടന്ന പാസ്റ്ററുടെ ഇരുകൈകളും വശങ്ങളിലേക്ക് വലിച്ചു കെട്ടിയിരുന്നു. ഒരു മുള്‍കിരീടവും തലയിലുണ്ടായിരുന്നു. കേസില്‍ അന്വേഷണം നടക്കുമ്പോഴാണ് സെഡോണ എന്ന പ്രദേശത്ത് നിന്ന് ആദം ക്രിസ്റ്റ്ഫര്‍ ഷിയാഫിയെ പിടികൂടിയത്. മറ്റു രണ്ടു ക്രിസ്ത്യന്‍ പുരോഹിതരെ കൊല്ലാനാണ് സെഡോണയിലേക്ക് പോയതെന്നും പ്രതി സമ്മതിച്ചു. മൊത്തം 14 ക്രിസ്ത്യന്‍ പുരോഹിതരെ കൊല്ലാനാണ് പദ്ധതിയിട്ടിരുന്നത്.

 

യേശു ക്രിസ്തു ദൈവമാണെന്ന് പറയുന്നവര്‍ ആരായാലും ക്രിസ്ത്യാനികളായാലും കത്തോലിക്കരായാലും മോര്‍മണുകളായാലും കൊല്ലുമെന്ന് പ്രതി മാധ്യമങ്ങളോട് പറഞ്ഞു. ഓപ്പറേഷന്‍ ഫസ്റ്റ് കമാന്‍ഡ്‌മെന്റ്് എന്നായിരുന്നു ഇയാളുടെ പദ്ധതിയുടെ പേര്. ദൈവത്തിന്റെ ത്രിത്വം മനുഷ്യനിര്‍മിതിയാണെന്നും ക്രിസ്ത്യാനികളോട് തനിക്ക് എതിര്‍പ്പില്ലെന്നും പാസ്റ്റര്‍മാരാണ് അവരെ നശിപ്പിക്കുന്നതെന്നും പ്രതി പറഞ്ഞു.

Sharjah city AG

Comments are closed.