Ultimate magazine theme for WordPress.

മാർപാപ്പയുടെ ഉത്തരവ് തിരുത്തി; മാർ തട്ടിലും മാർ പാംപ്ലാനിയും രാജിവെക്കണമെന്ന് വിശ്വാസ സമൂഹം

കൊച്ചി: മാർപാപ്പയുടെ ഉത്തരവ് തിരുത്തി സഭാ സിനഡ് അസാധുവായി പ്രഖ്യാപിച്ച ജനാഭിമുഖ കുർബ്ബാനയ്ക്ക് എറണാകുളം – അങ്കമാലി അതിരൂപതയിൽ അനുമതി നൽകിയ മേജർ ആർച്ച് ബിഷപ്പും മാർ ജോസഫ് പാംപ്ലാനിയും രാജിവെക്കണമെന്ന ആവശ്യവുമായി വിശ്വാസ സമൂഹം. വിശ്വാസികൾ രൂപീകരിച്ച നവമാധ്യമ കൂട്ടായ്‌മകളിലാണ് മാർ തട്ടിലിന്റെയും മാർ പാംപ്ലാനിയുടെയും രാജിക്കായുള്ള മുറവിളി.

 

എറണാകുളം അതിരൂപതയിൽ ഒഴികെയുള്ള എല്ലാ രൂപതകളിലെയും വൈദികർക്കിടയിലും ജനാഭിമുഖ കുർബാന നിയമവിധേയമാക്കിയ തീരുമാനത്തിനെതിരെ ശക്തമായ വിയോജിപ്പാണ്. സഭാ തലവനിൽ സഭയിലെ ബഹുഭൂരിപക്ഷത്തിനും വിശ്വാസം നഷ്ടപ്പെട്ട സാഹചര്യം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. രണ്ടുപേരെയും വിമത വിഭാഗം ഹൈജാക്ക് ചെയ്‌തുവെന്നാണ് ആരോപണം. അച്ചടക്ക നടപടികൾ പിൻവലിക്കാനുള്ള തീരുമാനവും പ്രതിഷേധം ക്ഷണിച്ചുവരുത്തിയട്ടുണ്ട്.

Sharjah city AG

Comments are closed.