Ultimate magazine theme for WordPress.

റാസൽഖൈമ സെന്റ്.മേരീസ് ഓർത്തഡോക്സ് ഇടവകയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

റാസൽഖൈമ സെന്റ്.മേരീസ് ഓർത്തഡോക്സ് ഇടവകയിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. സെപ്തംബർ ഒന്നു മുതൽ 8 വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് റവ.ഫാ. നോബിൻ ഫിലിപ്പ് നേതൃത്വം നൽകും.

കൊടിയേറ്റിനെ തുടർന്ന് ഇടവകയിലെ യുവ ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഹദസ്സ – 2026 എന്ന നാമദേയത്തിൽ യു.എ.ഇ സോണിലുള്ള ദേവാലയങ്ങളെ പങ്കെടുപ്പിച്ച് ക്രിസ്ത്യൻ ഫ്യൂഷൻ ഗാന മത്സരം നടന്നു. മത്സരത്തിൽ ഷാർജ സെന്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലായത്തിലെ ഒസിവൈഎം ഒന്നാമതെത്തി എവറോളിംഗ് ട്രോഫി കരസ്ഥമാക്കി.

എട്ടു നോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾക്ക് ഇടവക വികാരി റവ.ഫാ.എബി. കെ. രാജു ( Rev. Fr. Aby K raju), ഇടവക ട്രസ്റ്റി രാജേഷ് ഫിലിപ്പ് തോമസ്, ഇടവക സെക്രട്ടറി അജി സക്കറിയ, പെരുന്നാൾ കൺവീനർ സജി വർഗീസ്
എന്നിവർ നേതൃത്വം നൽകും .

Sharjah city AG

Comments are closed.