Ultimate magazine theme for WordPress.

ഐ.പി.സി ബഹ്റൈൻ പ്ലാറ്റിനം ജൂബിലി മീറ്റിംഗ് നവംബർ 13, 14 തീയതികളിൽ

മനാമ: മിഡിൽ ഈസ്റ്റിലെ ആദ്യ മലയാളി പെന്തെക്കോസ്ത് സഭയായ ഇന്ത്യൻ പെന്തെക്കോസ്ത് ചർച്ച് (ഐ.പി.സി) ബഹ്റൈൻ പ്ലാറ്റിനം ജൂബിലി മീറ്റിംഗ് സംഘടിപ്പിക്കുന്നു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി സഭയെ നിലനിർത്തിയ ദൈവസ്നേഹത്തിനും കരുതലിനും വിശ്വസ്തതയ്ക്കും നന്ദി അർപ്പിക്കുന്നതിനായി നവംബർ 13, 14 തീയതികളിലാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.

പ്രസ്തുത മീറ്റിംഗിൽ പ്രശസ്ത ക്രിസ്തീയ പ്രഭാഷകനായ പാസ്റ്റർ ബാബു ചെറിയാൻ, റവ. എബ്രഹാം ഉമ്മൻ (USA) എന്നിവർ മുഖ്യഅതിഥികൾ ആയിരിക്കും. “വിശ്വാസത്തിൽ കൂടുതൽ ശക്തരായി വളരുക” (Growing Stronger in Faith) എന്നതാണ് മുഖ്യ പ്രമേയം.

ദൈവവചന ശുശ്രൂഷകൾക്കു പുറമെ സംഗീതസന്ധ്യയും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ബഹ്റൈനിലെ പ്രമുഖ സഭകളും വിവിധ ക്രൈസ്തവ സംഘടനകളും വിശ്വാസി സമൂഹവും പ്ലാറ്റിനം ജൂബിലി മീറ്റിംഗിൽ പങ്കെടുക്കും. മീറ്റിംഗിന്റെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Sharjah city AG

Comments are closed.