കൊച്ചി : ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻ്റർ മുളന്തുരുത്തി സഭാംഗം മാമല ഏലാന്തറ പുത്തൻപുരയിൽ തോമസ് കുരിയൻ ( സാജു 65)സഭായോഗത്തിനിടെ കർത്യസന്നിധിയിൽ ചേർക്കപ്പെട്ടു.
ആരാധനയ്ക്കിടെ പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹം ശുശ്രൂഷകനോട് പ്രാർഥിക്കാൻ ആവശ്യപ്പെട്ട്, പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ കർത്യസന്നിധിയിൽ ചേർക്കപ്പെടുകയായിരുന്നു.
സംസ്കാരം സെപ്റ്റംബർ 1 ചൊവ്വ ഉച്ചയ്ക്ക് 1 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മാമല സഭാ സെമിത്തെരിയിൽ.
എറണാകുളം പാലാരിവട്ടം സ്ട്രൗട്ട് പാർസൽ സർവീസ് ഉടമയായിരുന്നു.
ഭാര്യ ലിസി കൊട്ടാരക്കര കുന്നുവിള കുടുംബാംഗം.
മക്കൾ . ഗോഡ്വിൻ , കെസിയ ( പൂനൈ ).
മരുമക്കൾ . റൂഹാ , റോജിൻ രാജു (പൂനൈ ).
വാർത്ത. ചാക്കോ കെ തോമസ്, ബെംഗളൂരു

Comments are closed.