Ultimate magazine theme for WordPress.

മിഷനറി പരിശീലനത്തിനിടെ കോളേജ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

മിസോറി : അമേരിക്കയിലെ മിസോറിയിലുള്ള സ്പർജൻ കോളേജിൽ മിഷനറി പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ 20 വയസ്സുകാരനായ ബെഞ്ചമിൻ സ്പൈഡൽ കുഴഞ്ഞുവീണ് മരിച്ചു.

ഫ്യൂഷൻ മിഷനറി പരിശീലനത്തിന്റെ ഭാഗമായി ഹൈക്കിംഗ് നടത്തുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ദുരൂഹതകളൊന്നുമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.

ദൈവവിശ്വാസത്തിലും സഭാ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ബെഞ്ചമിന്റെ വേർപാടിൽ സ്പർജൻ കോളേജ് അധികൃതരും ലെനെക്സ ബാപ്റ്റിസ്റ്റ് സഭാംഗങ്ങളും ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

Sharjah city AG

Comments are closed.