“കിം രാജവംശത്തിന്റെ അന്ത്യം അടുത്തു”; ജർമ്മനിയിലെ ക്രൈസ്തവ സംഗമത്തിൽ സാക്ഷ്യവുമായി വടക്കൻ കൊറിയൻ പാസ്റ്റർ
ജർമ്മനി : വടക്കൻ കൊറിയയിലെ കടുത്ത പട്ടിണിയിൽ നിന്നും നിർബന്ധിത തടങ്കൽ പാളയങ്ങളിലെ പീഡനങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഒരു പാസ്റ്റർ, അവിടുത്തെ ക്രൂരമായ ‘കിം രാജവംശത്തിന്റെ’ ഭരണം അവസാനത്തോടടുക്കുകയാണെന്ന് വെളിപ്പെടുത്തി. ഈ മാസം പകുതിയോടെ തെക്കുപടിഞ്ഞാറൻ ജർമ്മനിയിൽ നടന്ന മൂന്ന് ദിവസത്തെ ആഗോള ആത്മീയ സംഗമത്തിലാണ് ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരുടെ അനുഭവ സാക്ഷ്യങ്ങൾ പങ്കുവെക്കപ്പെട്ടത്.
‘ഓപ്പൺ ഡേഴ്സ് ജർമ്മനി’ , ‘ജെസുസ് .ഡി ‘ എന്നിവയുടെ റിപ്പോർട്ടുകൾ പ്രകാരം, മേയ് 14 മുതൽ 16 വരെ ജർമ്മനിയിലെ കാൾസ്രൂഹിൽ (Karlsruhe) നടന്ന ഈ ‘ഓപ്പൺ ഡേഴ്സ്’ സമ്മേളനത്തിൽ ഒൻപതിനായിരത്തോളം വിശ്വാസികൾ പങ്കെടുത്തു. മുൻവർഷങ്ങളിലെപ്പോലെ വലിയ ജനപങ്കാളിത്തത്തോടെ നടന്ന പരിപാടി സ്വർഗ്ഗാരോഹണ പെരുന്നാൾ ദിനത്തിലെ ) യുവജനസംഗമത്തോടെയാണ് ആരംഭിച്ചത്. തുടർന്ന് പ്രത്യേക പ്രാർത്ഥനാ യോഗങ്ങളും ശനിയാഴ്ച മുഖ്യ സമ്മേളനവും നടന്നു.
ഇന്തോനേഷ്യ, ബുർക്കിന ഫാസോ, വടക്കൻ കൊറിയ, മെക്സിക്കോ, മധ്യേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തങ്ങളുടെ നാട്ടിൽ വിശ്വാസികൾ നേരിടുന്ന കടുത്ത പീഡനങ്ങളെക്കുറിച്ച് സംസാരിച്ചു. 2021-ൽ സ്വന്തം ചർച്ചിന് നേരെ ഉണ്ടായ ആത്മഹത്യാ ബോംബാക്രമണത്തിൽ നിന്ന് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട വിന (25) എന്ന ഇന്തോനേഷ്യൻ യുവതിയും, തടങ്കൽ പാളയത്തിലെ കഠിനമായ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് കൊറിയൻ ഉപദ്വീപ് ഒടുവിൽ ഒന്നാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച വടക്കൻ കൊറിയൻ പാസ്റ്റർ ജങ് ജിക്കും ഈ സമ്മേളനത്തിൽ എ വലിയ സ്വാധീനമാണ് ചെലുത്തിയത്.

Comments are closed.