Ultimate magazine theme for WordPress.

*യുണൈറ്റഡ് ബൈബിൾ സൊസൈറ്റീസിന് എൺപതാം വാർഷികം; യുവതലമുറയ്ക്കായി ‘ദി ബൈബിൾ ഫോർ ടുമാറോ’ പ്രഖ്യാപനം*

 

 

യുഎസ് : ആഗോളതലത്തിൽ ദൈവവചന ശുശ്രൂഷ രംഗത്ത് എട്ട് പതിറ്റാണ്ട് പൂർത്തിയാക്കിയ യുണൈറ്റഡ് ബൈബിൾ സൊസൈറ്റീസ് (UBS), ലോകമെമ്പാടുമുള്ള യുവതലമുറയിലേക്ക് വിശുദ്ധ ഗ്രന്ഥം കൂടുതൽ എളുപ്പത്തിൽ എത്തിക്കുമെന്ന ചരിത്രപ്രധാനമായ പ്രഖ്യാപനവുമായി രംഗത്ത്. തങ്ങളുടെ എൺപതാം വാർഷികത്തോടനുബന്ധിച്ച് ജക്കാർത്തയിൽ വെച്ച് നടന്ന ആഗോള സമ്മേളനത്തിലാണ് “ദി ബൈബിൾ ഫോർ ടുമാറോ: എ ഗ്ലോബൽ കമ്മിറ്റ്മെന്റ് ടു ഫ്യൂച്ചർ ക്രിസ്ത്യൻ ജനറേഷൻസ്” എന്ന ലക്ഷ്യം സൊസൈറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തോടൊപ്പം വിപുലമായ ഓൺലൈൻ പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

ലോകമെമ്പാടുമുള്ള 156 ബൈബിൾ സൊസൈറ്റികളുടെ കൂട്ടായ്മയാണ് യു.ബി.എസ്. “ബൈബിൾ എല്ലാവരിലേക്കും” എന്ന തങ്ങളുടെ സ്ഥാപക ദർശനം ഒരിക്കൽ കൂടി ദൃഢമാക്കുന്നതാണ് ഈ പുതിയ പ്രഖ്യാപനമെന്ന് സംഘടന ഭാരവാഹികൾ വ്യക്തമാക്കി. ഇന്നത്തെ ആഗോള അസ്ഥിരതകളും ധാർമ്മികമായ അനിശ്ചിതത്വങ്ങളും കാരണം യുവതലമുറ മാനസികമായി ഏറെ സമ്മർദ്ദങ്ങൾ നേരിടുന്നുണ്ട്. എന്നാൽ അതേസമയം തന്നെ, യുവാക്കൾക്കിടയിൽ ആത്മീയമായ കാര്യങ്ങളിലേക്ക് തിരിയാനുള്ള താല്പര്യം വൻതോതിൽ വർദ്ധിച്ചുവരുന്ന ഒരു കാലഘട്ടമാണിതെന്നും, ഈ അവസരത്തെ കൃത്യമായി പ്രയോജനപ്പെടുത്താനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു

Sharjah city AG

Comments are closed.