സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ ധാർമ്മികവും ആത്മീയവുമായ വികാസത്തിന് സഭയുടെ ഉപദേശം തേടി പ്രമുഖ എഐ കമ്പനിയായ ആന്ത്രോപിക്. കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ് സഭകളിൽ നിന്നുള്ള 15 ഓളം ആത്മീയ നേതാക്കൾ, അക്കാദമിക് വിദഗ്ധർ, ബിസിനസ് രംഗത്തെ പ്രമുഖർ എന്നിവരെ ഉൾപ്പെടുത്തി കമ്പനി ആസ്ഥാനത്ത് രണ്ട് ദിവസത്തെ ഉച്ചകോടി സംഘടിപ്പിച്ചു.
അതീവ സങ്കീർണ്ണമായ ധാർമ്മിക ചോദ്യങ്ങളോട് തങ്ങളുടെ ചാറ്റ്ബോട്ടായ ‘ക്ലോഡ്’ എങ്ങനെ പ്രതികരിക്കണം എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം. തീവ്രമായ ദുഃഖം അനുഭവിക്കുന്നവരോടും ആത്മഹത്യാ ചിന്തകളുള്ളവരോടും ചാറ്റ്ബോട്ട് സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണം?, ഭാവിയിൽ ചാറ്റ്ബോട്ട് ഓഫ് ചെയ്യേണ്ടി വന്നാൽ (മരണം), അതിനോടുള്ള ബോട്ടിന്റെ സമീപനം എപ്രകാരമായിരിക്കണം?,
ഏറ്റവും വിസ്മയകരമായ ചോദ്യം, ക്ലോഡ് എന്ന എഐ പ്ലാറ്റ്ഫോമിനെ ‘ദൈവത്തിന്റെ മകൻ’ എന്ന് വിശേഷിപ്പിക്കാൻ യോഗ്യമാണോ എന്നതായിരുന്നു.

Comments are closed.