രാജ്യം ഇനി ഡിജിറ്റൽ കറൻസിയിലേക്ക്
ന്യൂഡൽഹി: കേന്ദ്ര ഗവൺമെന്റിന്റെ സുപ്രധാന പ്രഖ്യാപനമായി ഡിജിറ്റൽ കറൻസി. 2022-23 വർഷത്തിൽ ഡിജിറ്റൽ റുപ്പീ പുറത്തിറക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റിൽ പ്രഖ്യാപിച്ചു. ഇത് സാമ്പത്തിക മേഖലയെ ത്വരിതപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.
ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും പുതിയ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയെന്നാണ് ബജറ്റ് പ്രഖ്യാപനം. സാമ്പത്തിക മേഖലയ്ക്ക് ഡിജിറ്റല്‍ കറന്‍സി പുത്തന്‍ ഉണര്‍വ്വ് നല്‍കുമെന്ന പ്രതീക്ഷയും ധനമന്ത്രി പ്രകടിപ്പിച്ചു.
2022-2023 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ \’ഡിജിറ്റല്‍ റൂപ്പീ\’ യാഥാര്‍ത്ഥ്യമാക്കുമെന്നാണ് നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനം. പൂര്‍ണ്ണമായും ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്നതായിരിക്കും പുതിയ ഡിജിറ്റല്‍ കറന്‍സി. ആദായനികുതി സ്ലാബിൽ മാറ്റം വരുത്തിയിട്ടില്ല. നിലവിലെ സ്ഥിതി തന്നെ തുടരും. അതേസമയം റിട്ടേൺ അടക്കുന്ന സംവിധാനത്തിൽ മാറ്റം വരുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. ഐ ടി റിട്ടേൺ രണ്ട് വർഷത്തിനാകം പുതുക്കി നൽകാം. അധികതുക നൽകി മാറ്റങ്ങളോടെ റിട്ടേൺ നൽകാമെന്നാണ് പ്രഖ്യാപനം. സഹകരണ സൊസൈറ്റുകളുടെ നികുതി 15 ശതമാനമായി കുറച്ചു. ക്രിപ്‌റ്റോ കറൻസി സമ്മാനമായി സ്വീകരിക്കുന്നവർ അധിക നികുതി നൽകണമെന്നും പ്രഖ്യാപിച്ചു. ദേശീയ പെൻഷൻ പദ്ധതിയിലെ നികുതി ഇളവ് 14 ശതമാനമാക്കി ഉയർത്തിക്കൊണ്ടും ബജറ്റിൽ പ്രഖ്യാപനമുണ്ട്.
കേന്ദ്ര ബജറ്റിലെ സുപ്രധാന പ്രഖ്യാപനമായി സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക സഹായവുമുണ്ട്. ഒരു ലക്ഷം കോടി രൂപ ഇതിനായി വകയിരുത്തിയതായി കേന്ദ്രമന്ത്രില പറഞ്ഞു. ഇതിനായി ഒരു ലക്ഷം കോടി രൂപ വകയിരുത്തി. കൂടാതെ അമ്പത് വർഷത്തേക്ക് പലിശ രഹിത വായ്‌പ്പയും ലഭ്യമാക്കുമെന്നും മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.