മൊസൂള്‍ : ഇക്കഴിഞ്ഞ ഞായറാഴ്ച പെന്തക്കോസ്ത തിരുനാള്‍ ദിനത്തിലാണ് രണ്ട് പതിറ്റാണ്ടായി അടച്ചിട്ടിരുന്ന ഹോളി സ്പിരിറ്റ് ദേവാലയത്തില്‍ വീണ്ടും ആരാധന നടത്തിയത്. ഐസിസ് അധിനിവേശ കാലത്ത് ദേവാലയത്തിലെ ഫർണിച്ചറുകളും ചുവരുകളും തീവ്രവാദികള്‍ നശിപ്പിച്ചിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ അധിനിവേശ കാലയളവില്‍ ക്രൈസ്തവര്‍ നരകയാതനയാണ് അനുഭവിച്ചതെന്ന് മൊസൂളിലെ കല്‍ദായ ആർച്ച് ബിഷപ്പ് മൈക്കൽ നജീബ് ചടങ്ങിനിടെ പറഞ്ഞു.
ഇസ്ലാമിക തീവ്രവാദികളുടെ ഇടയില്‍ ബന്ധിയായി കൊല്ലപ്പെട്ട ബിഷപ്പ് റാഹോയുടെ രക്തസാക്ഷിത്വത്തെത്തുടർന്ന് 2008-ൽ പള്ളിയുടെ വാതിലുകൾ അടയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.മൊസൂളിലെ ക്രൈസ്തവ ദേവാലയങ്ങള്‍ പുനർനിർമിക്കാനും സംരക്ഷിക്കുവാനും ആര്‍ച്ച് ബിഷപ്പ് പുരാവസ്തു-പൈതൃക വകുപ്പിനോടും ബന്ധപ്പെട്ട സർക്കാർ ഏജൻസികളോടും ആവശ്യപ്പെട്ടു.

Comments are closed.