Official Website

ചർച്ച് ഓഫ് ഗോഡ് ചെങ്കര ആലയം പണി പൂർത്തിയാക്കി ആരാധനക്കായി സമർപ്പിച്ചു

ഏലപ്പാറ ഡിസ്ട്രിക്ട് പാസ്റ്റർ പി വി മാത്യു സമർപ്പണ ശുശ്രൂഷക്ക് നേതൃത്വം നൽകി

0 247

ഏലപ്പാറ : വളരെ നാളുകളായി ആരാധനക്കായി സ്ഥലമില്ലാതെ ചെങ്കരയിലെ പ്രവർത്തനം തന്നെ പ്രതിസന്ധിയിലായിരുന്നു. ഇടുക്കി ജില്ലയിലെ സാമൂഹിക യും സാമ്പത്തികമാക്കും പിന്നോക്കം നിൽക്കുന്ന സ്ഥലമാണ് ചെങ്കര എന്ന ഗ്രാമം.തേയില തോട്ടം മേഖല ആയതിനാൽ തന്നെ ശരാശരി സാമ്പത്തിക നിലയിലും വളരെ താഴെയാണ് ഇവിടുള്ളവരുടെ അവസ്ഥ.അതിനാൽ സഭാ മക്കൾക്ക് സ്വന്തമായി ആലയമെന്നത് സ്വപ്നം മാത്രമായി അവശേഷിച്ചിരുന്നു. ഈ സാഹചര്യത്തിൽ നിരവധി ദൈവമക്കളുടെ സഹായത്തോടെ അത്യാവശ്യം ആരാധക്ക് യോഗ്യമായ ആലയം പണികഴിപ്പിച്ചത്.തമിഴ്നാട് ആന വലയം പെട്ടി സ്വദേശിയായ ധനപാൽ എന്ന വ്യക്ത് ആരാധനക്കായി നൽകിയ സ്ഥലം അറ്റകുറ്റപ്പണികൾ നടത്തി ആലയമാക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ മിഡിലീസ്റ്റ് ക്രിസ്ത്യൻ ലൈവ് നൽകിയ പിന്തുണ എടുത്ത് പറയേണ്ടതാണ്. ഏലപ്പാറ ഡിസ്ട്രിക്റ്റ് പാസ്റ്റർ പി വി മാത്യു സമർപ്പണശുശ്രൂഷ നിർവ്വഹിച്ചു. ഹൈറേഞ്ച് സോണൽ സെക്രട്ടറി പാസ്റ്റർ വി.ജെ തോമസ്, സിസ്ട്രിക്റ്റ് സെക്രട്ടറി പാസ്റ്റർ റിജോ ഷ് വർഗ്ഗീസ്, പാസ്റ്റർമാരായ എം ജോയി, ജോൺ മാത്യു സുന്ദർലാൽ തുടങ്ങിയവർ സംസാരിച്ചു.യോഗത്തിൽ സ്ഥലം വിട്ട് നൽകിയ സഹോദരൻ ധനപാൽ നെ ആദരിച്ചു. സംഗീത ശുശ്രൂഷക്ക് ജമൽസൻ, രെഞ്ചു എന്നിവർ നേതൃത്വം നൽകി.ക്രിസ്ത്യൻ ലൈവ് ഇടുക്കി ജില്ല സ്പെഷ്യൽ കറസ്പോണ്ടൻ്റ് ലിനു ജോയി ഇവിടെ ശുശ്രൂഷിക്കുന്നു.

Comments
Loading...
%d bloggers like this: