സാനിമോളുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ
പത്തനംതിട്ട : റാന്നി സെൻറ് തോമസ് കോളേജ് രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനി സാനിമോൾ വി.എസ് (20) പുറംവേദനയെ തുടർന്നുള്ള ചികിത്സയ്ക്കിടെ മരണപ്പെട്ടത് സമഗ്രമായി അന്വേഷിക്കണമെന്നവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഇട്ടിയപ്പാറയിൽ നിന്ന് ഗവ. താലൂക്ക് ആശുപത്രിയിലേക്ക് ബഹുജന മാർച്ച് നടത്തി. സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡൻറ് കെ.കെ. സുരേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി റവ. ജെയ്സ് പാണ്ടനാട് മുഖ്യപ്രഭാഷണം നടത്തി. സിഡിസി പത്തനംതിട്ട ജില്ലാ കൺവീനർ ശ്രീ രാജു തേക്കടയിൽ അധ്യക്ഷത വഹിച്ചു. പോലീസും ആരോഗ്യ വകുപ്പും അന്വേഷണം നടത്തി കുറ്റക്കാരായ ആശുപത്രി ജീവനക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സാനിമോൾ മരണപ്പെട്ടിട്ട് രണ്ടുമാസം തികയുമ്പോഴും അന്വേഷണം എങ്ങും എത്താത്തതിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. ഡോ. എം.കെ. സുരേഷ്, റവ. തോമസ് എം. പുളിവേലിൽ,അഡ്വ.ജോജി പടപ്പയ്ക്കൽ,
പ്രകാശ് പി. സാം, ഈപ്പൻ വർഗ്ഗിസ്, എ കെ സജീവ്, എ കെ ലാലു, സന്തോഷ് പെരുംമ്പെട്ടി, ബിനോജ് കുമാർ, എം ജി ശ്രീകുമാർ ഉഷാ ഗോപി, മന്ദിരം രവിന്ദ്രൻ,
മധു നെടുമ്പാല, പാസ്റ്റർ ബിജു ഫിലിപ്, സജിമോൻ ഇടമൺ, പാസ്റ്റർ പി ഡി സാബു, അനൂപ് സി എം, രാജു കെ ജോസഫ്, വി എസ് ജോർജ്, കെ എം ജോർജ്, ജിനു സി ജോൺ, അജു കെ മാത്യു, ബിജു ചാക്കോ, സതീഷ് തങ്കച്ചൻ, മാത്യു താഴമൺ എന്നിവർ പ്രസംഗിച്ചു