Ultimate magazine theme for WordPress.

മതമൗലികവാദികൾക്കെതിരെ ശബ്ദം ഉയർത്തി ക്രൈസ്തവ സമൂഹം

ടെഹ്റാൻ: ഹിജാബ് തെറ്റായി ധരിച്ചെന്നു ആരോപിച്ച് ഇറാനിലെ മത പോലീസ് മർദ്ദിച്ചു കൊലപ്പെടുത്തിയ മഹ്സ അമിനി എന്ന കുർദിഷ് യുവതിയുടെ മരണത്തിൽ നീതി നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ച് ക്രൈസ്തവ വിശ്വാസികളും രംഗത്തെത്തി. മരണത്തിൽ വേദനിക്കുന്ന മഹ്സയുടെ കുടുംബത്തിന് ഇറാനിയൻ ക്രൈസ്തവ സമൂഹത്തോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും, അവരുടെ നീതിക്ക് വേണ്ടിയുള്ള ആവശ്യത്തിന് പിന്തുണ നൽകുന്നുവെന്നും, യുണൈറ്റഡ് ഇറാനിയൻ ചർച്ചസിന്റെ ഭാഗമായ ഹംഗാം കൗൺസിലിന്റെ ഭാരവാഹികൾ അറിയിച്ചു. മഹ്സ അമിനിയുടെ മരണശേഷം പൊട്ടിപ്പുറപ്പെട്ട പ്രതിഷേധ പ്രകടനങ്ങളെ അടിച്ചമർത്താൻ വലിയ ശ്രമമാണ് അധികൃതർ ഇപ്പോൾ നടത്തുന്നത്. വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്മറ്റി ഫോർ ദ പ്രൊട്ടക്ഷൻ ഓഫ് ജേർണലിസ്റ്റ് എന്ന സംഘടനയുടെ കണക്കുകൾ പ്രകാരം പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചതിനുശേഷം 20 മാധ്യമപ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശബ്ദമില്ലാത്തവർക്ക് വേണ്ടി നിലകൊള്ളുന്നത് ഒരു ആത്മീയ ദൗത്യമാണ്. കനത്ത അടിച്ചമർത്തലിന് ഇടയിലും അനേകായിരങ്ങളാണ് ഇറാനിൽ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവരുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. സ്ത്രീകളെ അടിച്ചമർത്തുന്നതിനെയും, മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നതിനേയും വിമർശിച്ച വിശ്വാസി സമൂഹം, എല്ലാ പൗരന്മാർക്കും സ്വാതന്ത്ര്യവും, നീതിയും, സമത്വവും അനുവദിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.