Official Website

എല്ലാ വീട്ടിലും ത്രിവർണ പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് കേന്ദ്ര സർക്കാർ

0 172

ഡൽഹി: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീട്ടിലും ത്രിവർണ പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് കേന്ദ്ര സർക്കാർ.‘ഹർ ഘർ തിരംഗ’ അഥവാ എല്ലാ വീട്ടിലും ത്രിവർണ പതാക എന്ന ക്യാമ്പെയിനാണ് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. ത്രിവർണ പതാക മാനദണ്ഡങ്ങളിലെ മാറ്റം കേന്ദ്ര സർക്കാരിന്റെ പുതിയ ക്യാമ്പെയിന് സഹായകരമാകുമെന്നാണ് വിലയിരുത്തൽ .ഇനി മുതൽ ത്രിവർണപതാക തുന്നാൻ ഖാദിയോ കൈത്തറിയോ തന്നെ വേണമെന്നില്ല. പോളിസ്റ്ററിലോ, പരുത്തിയിലോ, കമ്പിളിയിലോ, സിൽക് ഖാദിയിലോ ത്രിവർണ പതാക തൈക്കാം. ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യ 2002 ൽ വരുത്തിയ ഭേദഗതി പ്രകാരം ഈ തീരുമാനം.

Comments
Loading...
%d bloggers like this: