Ultimate magazine theme for WordPress.

തകർന്ന് വീണ യുഎസ് നേവി ജെറ്റിലെ രണ്ട് ജീവനക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

വാഷിംഗ്ടണ്‍ : പരിശീലന പറക്കലിനിടെ മൗണ്ട് റെയ്നിയറിന് സമീപം തകർന്ന് വീണ യുഎസ് നേവി ജെറ്റിലെ രണ്ട് ജീവനക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നാവികസേനയാണ് വിവരം റിപ്പോർട്ട് ചെയ്തത്.

രണ്ട് പ്രിയപ്പെട്ട സാപ്പര്‍മാരുടെ നഷ്ടം ഞങ്ങള്‍ പങ്കിടുന്നത് കനത്ത ഹൃദയവേദനയോടെയാണ്. ഏവിയേറ്റേഴ്സ് ഇലക്ട്രോണിക് അറ്റാക്ക് സ്‌ക്വാഡ്രന്റെ കമാന്‍ഡിംഗ് ഓഫീസര്‍ തിമോത്തി വാര്‍ബര്‍ട്ടണ്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ഇഎ-18 ജി ഗ്രൗളര്‍ ജെറ്റ് വിമാനം ചൊവ്വാഴ്ചയാണ് പരിശീലന പറക്കലിനിടെ തകര്‍ന്നു വീണത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് തകര്‍ന്ന ജെറ്റിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

Sharjah city AG

Comments are closed.