Ultimate magazine theme for WordPress.

ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീർ : ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ജമ്മു കശ്മീർ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരനെ വധിച്ചത്.

ഭീകരരുടെ കയ്യിൽ നിന്ന് വെടിക്കോപ്പുകളും ആയുധങ്ങളും പിടിച്ചെടുത്തെന്നും പ്രദേശത്ത് സംയുക്ത തിരച്ചിൽ തുടരുകയാണെന്നും ചിനാർ കോർപ്സിൻ്റെ സൈനിക പ്രസ്താവനയിൽ പറയുന്നു. ഭീകരർ നുഴഞ്ഞുകയറാൻ സാധ്യത ഉണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് ചിനാർ കോർപ്സ് സംയുകത നുഴഞ്ഞുകയറ്റ വിരുദ്ധ പ്രവർത്തനങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു.

Sharjah city AG

Comments are closed.