ബെവർലി: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു.കെ & അയർലൻഡ് റീജിയൻ സി.ഇ.എം, സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യൂത്ത് കോൺഫറൻസ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 24 ശനിയാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ബെവർലിയിലാണ് സമ്മേളനം നടക്കുകയെന്ന് സംഘാടകർ അറിയിച്ചു.
ഡോ. റെമി ടോക്കോ കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഡോ. വി.ജെ. സാംകുട്ടി ഫാമിലി സെഷനും ഡോ. സൗമ്യ പ്രൈസ് കുട്ടികൾക്കായുള്ള സെഷനുകൾക്കും നേതൃത്വം നൽകുമെന്നും സഭാ നേതൃത്വം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പാസ്റ്റർ സിബിൻ കുര്യനും ശാരോൻ യൂത്ത് ക്വയറും സംഗീത ശുശ്രൂഷ നയിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കുട്ടികൾക്ക് ആത്മീയ ഉണർവേകുന്ന സെഷനുകളും കുടുംബജീവിതത്തെ ശക്തിപ്പെടുത്തുന്ന പ്രഭാഷണങ്ങളും ചർച്ചകളും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നും സംഘാടകർ കൂട്ടിച്ചേർത്തു.

Comments are closed.