പതിനാലാമതു ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരി ബിരുദദാന ചടങ്ങ് ഷാർജയിൽ നടന്നു

0 1,880

ഷാർജ: ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരി പതിനാലാമതു ബിരുദദാനം ഡിസംബർ മാസം മൂന്നാം തിയതി 7:30 പിഎം നു ഷാർജ വർഷിപ്പ് സെന്ററിൽ നടന്നു. സെമിനാരി വൈസ് പ്രസിഡന്റ് ബിഷപ്പ് ഷാൻ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുഖ്യ അതിഥികളെ സെമിനാരി പ്രസിഡന്റ് ഡോ. കെ ഓ മാത്യു സദസിന് പരിചയപ്പെടുത്തി.
“കണ്ണ് തുറന്നു കാണുക\” എന്ന ആശയത്തെ അസ്പദ്ധീകരിച്ചു ഡോ. ജെറാൾഡ് ലോങ്ങ്ഹോൺ (USA) മുഖ്യ സന്ദേശം നൽകി.
തിങ്ങി നിറഞ്ഞ സദസിൽ അക്കാദമിക് ഡീൻ ബിരുദദാരികളെ പരിചയപ്പെടുത്തുകയും, സെമിനാരി പ്രസിഡണ്ട് ഡോ. കെ. ഓ. മാത്യു ബിരുദധാനം നടത്തുകയും ചെയ്തു.
ഗ്രാഡുവേറ്റ് ചെയ്ത വിദ്യാർത്ഥികളേ UAE ലെ പ്രഥമ മിഷനറി മാർജർ ആൻ പ്രാർത്ഥിച്ച് അനുഗ്രഹിച്ചു.
രജിസ്ട്രാർ സിസ്റ്റർ നിഷ നൈനാൻ, ഡീൻ ഓഫ് സ്റ്റുഡന്റസ് പാസ്റ്റർ ഗ്ലാഡ്‌സൺ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ആയിരുന്നു ക്രമീകരിച്ചിരുന്നത്.
ഐപിസി ജനറൽ വൈസ് പ്രസിഡന്റ് ഡോ. വിൽസൺ ജോസഫിനേ കൂടാതേ ചർച്ച് ഓഫ് ഗോഡിനെ പ്രതിനിധികരിച്ച് പ്രസിദ്ധ കൺവൻഷൻ പ്രാസംഗീകനും കേരള സ്റ്റേറ്റ് കൌൺസിൽ മെമ്പറുമായ പാസ്റ്റർ പി. സി. ചെറിയാൻ, നാഷണൽ സെക്രട്ടറി പാസ്റ്റർ ജോസ് മല്ലശേരി, നാഷണൽ ട്രെഷറർ പാസ്റ്റർ സാം അടൂർ തുടങ്ങിയവർ സംബന്ധിച്ചു.

Leave A Reply

Your email address will not be published.