Ultimate magazine theme for WordPress.

ക്രൈസ്തവ നേതാക്കൾ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയുമായി ചർച്ച നടത്തി

പനാജി: ഇന്ത്യാ സന്ദർശനത്തിനു ഫ്രാൻസിസ് മാർപാപ്പക്കു അവസരമൊരുക്കണമെന്നു ഇന്ത്യയിലെ വത്തിക്കാൻ ന്യൂൺഷോ ആർച്ച് ബിഷപ്പ് ഡോ. ലിയോപോൾദോ ജിറെല്ലിയും ഗോവ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ഫിലിപ് നേരി ഫെറാവോയും ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയുമായി നടത്തിയ ചർച്ചയിൽ അഭ്യർത്ഥിച്ചു. മാർപാപ്പയെ വത്തിക്കാനിലെത്തി സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കർദ്ദിനാളും വത്തിക്കാൻ സ്ഥാനപതിയും നന്ദി അറിയിച്ചതായി ഗവർണർ പറഞ്ഞു. ഗോവ ഗവർണറുടെ ആത്മാർഥമായ താത്പര്യത്തിനും ഊഷ്മളബന്ധത്തിനും നുൺഷ്യോയും കർദിനാളും സന്തോഷവും നന്ദിയും അറിയിച്ചു. പ്രത്യേകം ഫ്രെയിം ചെയ്ത മഹാത്മാഗാന്ധിയുടെ ഛായാചിത്രവും ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാനിലെത്തി പ്രധാനമന്ത്രി മോദി സന്ദർശിച്ചതിന്റെ ഫോട്ടോയും വത്തിക്കാൻ ന്യൂൺഷോക്കും കർദ്ദിനാളിനും ഗവർണർ ശ്രീധരൻപിള്ള സമ്മാനിച്ചു. ക്രിസ്ത്യൻ മേലധ്യക്ഷന്മാരുമായി ഗോവ രാജ്ഭവനിൽ ഇന്നലെ വൈകുന്നേരം നടത്തിയ കൂടിക്കാഴ്ചയിൽ പൊതുവായ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു വെന്ന് ഗോവ രാജ്ഭവൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Leave A Reply

Your email address will not be published.