തിരുവനന്തപുരം: ഞായറാഴ്ച ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണം തുടരും. എന്നാല്‍ ആരാധനയ്ക്ക് അനുമതി നല്‍കാന്‍ യോഗം തീരുമാനിച്ചു. ഇരുപതു പേരെയാണ് അനുവദിക്കുക. കടുത്ത നിയന്ത്രണമുള്ള സി വിഭാഗത്തില്‍ കൊല്ലം ജില്ല മാത്രമാണുള്ളത്. സര്‍ക്കാരിന്റെ ഞായറാഴ്ചത്തെ ലോക്ക് ഡൌണ്‍ തീരുമാനത്തിനെതിരെ ക്രൈസ്തവ സഭകൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. കെസിബിസി, ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ, ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ, പി സി ഐ, സി എസ് ഐ, ഓർത്തഡോക്സ് സഭ തുടങ്ങി സംഘടനകൾ ഞായറാഴ്ചത്തെ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Related Posts