Ultimate magazine theme for WordPress.

*സുഡാൻ ആഭ്യന്തരയുദ്ധം: മാഞ്ചസ്റ്റർ സിറ്റി ഉടമയ്‌ക്കെതിരെ നടപടി വേണമെന്ന ഹർജി പ്രീമിയർ ലീഗ് വീണ്ടും തള്ളി*

 

 

 

സുഡാൻ : സുഡാനിലെ ആഭ്യന്തരയുദ്ധത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് നടത്തുന്ന ഇടപെടലുകളിൽ പ്രതിഷേധിച്ച്, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമ ഷെയ്ഖ് മൻസൂറിനെതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച നിവേദനം പ്രീമിയർ ലീഗ് അധികൃതർ രണ്ടാം തവണയും നിരസിച്ചു. അന്താരാഷ്ട്ര ക്രിസ്ത്യൻ മനുഷ്യാവകാശ സംഘടനയായ ‘ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ്’ (CSW) ആണ് ലണ്ടനിലെ പ്രീമിയർ ലീഗ് ആസ്ഥാനത്ത് രണ്ടായിരത്തിലധികം ആളുകൾ ഒപ്പിട്ട ഹർജി സമർപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ, സുരക്ഷാ ജീവനക്കാർക്ക് ലഭിച്ച കർശന നിർദ്ദേശത്തെ തുടർന്ന് ഹർജി സ്വീകരിക്കാൻ അവർ തയ്യാറായില്ല.

സുഡാൻ സായുധ സേനയ്‌ക്കെതിരെ പോരാടുന്ന പാരാമിലിറ്ററി വിഭാഗമായ ‘റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്’ ) യുഎഇ ഭരണകൂടം സാമ്പത്തികവും സൈനികവുമായ പിന്തുണ നൽകുന്നുണ്ടെന്നാണ് പ്രധാന ആരോപണം. ഷെയ്ഖ് മൻസൂർ യുഎഇയുടെ വൈസ് പ്രസിഡന്റും അബുദാബി ഭരണകുടുംബത്തിലെ പ്രമുഖ അംഗവുമായതിനാലാണ് അദ്ദേഹത്തെ ഇതിന് ഉത്തരവാദിയാക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നത്. ഒരു ലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 13 ദശലക്ഷത്തിലധികം ജനങ്ങൾ അഭയാർത്ഥികളാകുകയും ചെയ്ത സുഡാൻ യുദ്ധത്തിൽ, യുഎഇയുടെ പിന്തുണ ആർഎസ്എഫിന്റെ യുദ്ധക്കുറ്റങ്ങൾ വർദ്ധിപ്പിച്ചതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊളംബിയൻ കൂലിപ്പട്ടാളക്കാരെ അബുദാബിയിലെ സൈനിക താവളങ്ങളിൽ വെച്ച് പരിശീലിപ്പിച്ച ശേഷമാണ് സുഡാനിലേക്ക് വിന്യസിച്ചതെന്നും ഈ 83 പേജുള്ള റിപ്പോർട്ടിൽ തെളിവുകൾ സഹിതം ആരോപിക്കുന്നുണ്ട്. എന്നാൽ യുഎഇ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരിക്കുകയാണ്.

Sharjah city AG

Comments are closed.