അമ്മാൻ: ജോർദാനിലെ യൂണിവേഴ്സിറ്റി കാമ്പസിൽ വിദ്യാർത്ഥിനി വെടിയേറ്റ് കൊല്ലപ്പെട്ടതായി ജനറൽ സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചു. ജോർദാൻ തലസ്ഥാനമായ അമ്മാനിലെ സർവ്വകലാശാലയിലെ വിദ്യാർത്ഥിനി ഇമാൻ റാഷിദ്ന് നേരെ ആണ് അക്രമി വെടിയുതിർത്തത്. 18 കാരനായ വിദ്യാർത്ഥി ഇമാനെ പലതവണ വെടിവച്ചതായും ചുറ്റുമുള്ളവരെ പിരിച്ചുവിടാൻ കൊലയാളി ആകാശത്തേക്ക് നിരവധി തവണ വെടിയുതിർത്തതായും സിസിടിവി ദൃശ്യത്തിൽ രേഖപ്പെടുത്തി. അഞ്ച് ബുള്ളറ്റുകളാണ് ഇമാന്റെ ശരീരത്ത് നിന്നും കണ്ടെടുത്തത് . ഗുരുതരമായ പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉടൻ തന്നെ മരണം സംഭവിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട അക്രമിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. കൊലപാതകത്തിന് മുമ്പ് മകളെ സ്‌കൂളിലെത്തിച്ചത് താനാണെന്ന് ഇമാന്റെ പിതാവ് മാധ്യമങ്ങളെ അറിയിച്ചു. എന്തിനാണ് ആക്രമണം നടത്തിയതെന്നോ അക്രമിയെക്കുറിച്ചോ തങ്ങൾടെ കുടുബത്തിന് യാതൊന്നും അറിയില്ലാ എന്ന് പിതാവ് പറഞ്ഞു.
Related Posts