Ultimate magazine theme for WordPress.

ഡൽഹിയിൽ ശക്തമായ ഭൂചലനം.

ന്യൂഡൽഹി :ഡൽഹി, നോയിഡ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ശക്തമായ ഭൂചലനം.അഫ്ഗാനിസ്ഥാനിൽ റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനത്തിനു ശേഷമായിരുന്നു ഡൽഹി, നോയിഡ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ചലനമനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്.

പ്രഭവകേന്ദ്രം അഫ്ഗാൻ-തജിക്കിസ്ഥാൻ അതിര്‍ത്തി പ്രദേശങ്ങളാണ്. 3.6 തീവ്രത റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയ ഭൂചലനം ഉത്തരകാശിയിലും അനുഭവപ്പെട്ടെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി ട്വീറ്റ് ചെയ്തു. 20 സെക്കൻഡ് നേരത്തേക്ക് ഭൂമി കുലുങ്ങിയതായി പരിസരവാസികൾ പറഞ്ഞു.

Leave A Reply

Your email address will not be published.