Ultimate magazine theme for WordPress.

ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി 2026 വരെ നീണ്ടുനിൽക്കും ; പ്രസിഡന്റ് വിക്രമസിംഗെ

കൊളംബിയ : സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് തകർന്ന ശ്രീലങ്കയുടെ ധനകാര്യങ്ങൾ പഴയപടി ആകുവാൻ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും വേണ്ടിവരുമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ പറഞ്ഞു. കൂടതെ കഴിഞ്ഞു പോയ വർഷത്തിൽ ശ്രീലങ്കയുടെ വിദേശനാണ്യ ശേഖരം കുറയുകയും വ്യാപാരികൾക്ക് സുപ്രധാന വസ്തുക്കൾ ഇറക്കുമതി ചെയ്യാൻ കഴിയാതെ വരികയും ചെയ്തപ്പോൾ സമ്പദ്‌വ്യവസ്ഥയുടെ 11 ശതമാനം വരെ ചുരുങ്ങിയിരിക്കാമെന്ന് വിക്രമസിംഗെ ചൂണ്ടിക്കാട്ടി .
എന്നാൽ, പുതിയ വരുമാന നടപടികൾ സർക്കാർ ഖജനാവ് ഉയർത്തിയതിനാൽ 2023 അവസാനത്തോടെ സമ്പദ്‌വ്യവസ്ഥ വളർച്ചയിലേക്ക് മടങ്ങുമെന്ന് ബുധനാഴ്ച അദ്ദേഹം പറഞ്ഞു.
മാസങ്ങളോളം ഭക്ഷ്യ, ഇന്ധന, മരുന്ന് ക്ഷാമത്തിലായിരുന്ന രാജ്യത്തിന്റെ പ്രസിഡണ്ട് പദത്തിലേക്ക് കഴിഞ്ഞ വർഷം ആണ് റനിൽ വിക്രമസിംഗെ അധികാരമേറ്റത്.

Leave A Reply

Your email address will not be published.