ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിലുള്ള സൗത്ത് ഈസ്റ്റേൺ സർവ്വകലാശാലയിൽ വിദ്യാർത്ഥികൾക്കിടയിൽ വലിയ ആത്മീയ ഉണർവ് പ്രകടമാകുന്നു. പ്രമുഖ എഴുത്തുകാരിയും പ്രഭാഷകയുമായ ജെന്നി അലന്റെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനാ സംഗമത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
മണിക്കൂറുകൾ നീണ്ട ആരാധനയ്ക്കിടയിൽ വിദ്യാർത്ഥികൾ തങ്ങളുടെ രഹസ്യ പാപങ്ങളും ആന്തരിക സംഘർഷങ്ങളും പരസ്യമായി ഏറ്റുപറഞ്ഞു. ഒരു വിദ്യാർത്ഥിനി തന്റെ ജീവിതത്തിലെ വലിയൊരു വീഴ്ച ഉറക്കെ വിളിച്ചുപറഞ്ഞതോടെയാണ് ഹാളിനുള്ളിലെ അന്തരീക്ഷം മാറിയതെന്നും തുടർന്ന് മറ്റുള്ളവരും മാനസാന്തരപ്പെട്ട് മുന്നോട്ടുവന്നുവെന്നും ജെന്നി അലൻ വെളിപ്പെടുത്തി. യോഗത്തിൽ പങ്കെടുത്തവരിൽ മൂന്നിൽ രണ്ട് ഭാഗം വിദ്യാർത്ഥികളും സുവിശേഷ പ്രഘോഷണത്തിനും മിഷണറി പ്രവർത്തനങ്ങൾക്കുമായി തങ്ങളുടെ ജീവിതം സമർപ്പിക്കാൻ തയ്യാറായി മുന്നോട്ടുവന്നു.

Comments are closed.