ഇന്ത്യയിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ താൻ ബംഗ്ലാദേശിൽ തന്നെ കൊല്ലപ്പെടുമായിരുന്നുവെന്ന് ഷെയ്ഖ് ഹസീന
ഡൽഹി : ഇന്ത്യയിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ താൻ ബംഗ്ലാദേശിൽ തന്നെ കൊല്ലപ്പെടുമായിരുന്നുവെന്ന് ബംഗ്ലാദേശ് മുൻ മുഖ്യമന്ത്രി ഷെയ്ഖ് ഹസീന. താനും സഹോദരിയും എങ്ങനെയാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് വിവരിക്കുന്ന ഷെയ്ഖ് ഹസീനയുടെ ശബ്ദരേഖ അവരുടെ പാർട്ടി ആയ അവാമി ലീഗാണ് പുറത്തുവിട്ടത്.
ഇരുപത് മിനിട്ടുകൂടി അവിടെ നിന്നാൽ ഞങ്ങൾ കൊല്ലപ്പെടുമായിരുന്നു. ദൈവത്തിന്റെ കാര്യമാണ് ആ സമയം സഹായിച്ചത്. തനിക്കെതിരെ മുൻപ് നടന്ന വധശ്രമങ്ങളെ പറ്റിയും ഹസീന ശബ്ദ സന്ദേശത്തിൽ വിവരിക്കുന്നുണ്ട്. പ്രധാനമന്ത്രി പദം ഉപേക്ഷിച്ച് കഴിഞ്ഞ ഓഗസ്റ്റ് 5 ന് സഹോദരി രഹാനയ്‌ക്കൊപ്പം ധാക്കയിൽ നിന്ന് പലായനം ചെയ്തത് മുതൽ ഹസീന ഇന്ത്യയിൽ ആണ് അഭയം തേടിയെത്തിയത്.

Comments are closed.