ദോഹ : ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് ദോഹ കൺവൻഷൻ നാളെ (ജനുവരി 21) മുതൽ വെള്ളി വരെ ദോഹ ഐ.ഡി.സി.സി കോംപ്ലക്സിൽ നടക്കും. സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ദിവസവും വൈകിട്ട് 6.30 ന് സുവിശേഷ പ്രസംഗവും രാവിലെ 4 ന് സ്തോത്ര പ്രാർത്ഥന. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10 നും വെള്ളിയാഴ്ച രാവിലെ 9 നും പൊതുയോഗം. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 7 ന് ബൈബിൾ ക്ലാസ്, 10 ന് പൊതുയോഗം. ബുധനാഴ്ച 3 ന് കാത്തിരിപ്പ് യോഗം. വ്യാഴാഴ്ച 3 ന് യുവജന മീറ്റിംഗ് എന്നിവയും സമാപന ദിവസമായ വെള്ളിയാഴ്ച രാവിലെ 9 ന് പൊതുയോഗവും നടക്കും.

Comments are closed.