അമേരിക്കയിലെ ടെക്സസിലുണ്ടായ വെടിവയ്പ്പിൽ കോഴഞ്ചേരി സ്വദേശി സാജൻ മാത്യു കൊല്ലപ്പെട്ടു.
ടെക്സസ്: അമേരിക്കയിലെ ടെക്സസിലുണ്ടായ വെടിവയ്പ്പിൽ മലയാളി കൊല്ലപ്പെട്ടു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജൻ മാത്യുവാണ് മരിച്ചത്. 56 വയസ്സായിരുന്നു.ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവമുണ്ടായത്. ഒരു മണിയോടെ കടയിലേക്ക് അതിക്രമിച്ച് കടന്ന അക്രമി കൗണ്ടറിൽ ഉണ്ടായിരുന്ന സജിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.മോഷണ ശ്രമത്തിനിടെയാണ് വെടിവയ്പ്പുണ്ടായതെന്നാണ് മാധ്യമറിപ്പോർട്ട്. കോഴഞ്ചേരി ചെരുവിൽ കുടുംബാംഗമായ സാജൻ മാത്യൂസ് 2005ൽ കുവൈറ്റിൽ നിന്നും അമേരിക്കയിലേക്ക് എത്തിയത്. അടുത്തിടെയാണ് മലയാളി സുഹൃത്തുക്കളുമായി ചേർന്ന് സ്റ്റോർ ആരംഭിച്ചത്.
നോർത്ത് ഗാലോവേ അവന്യൂ ബുധനാഴ്ച ഉച്ചതിരിഞ്ഞായിരുന്നു ആക്രമണമുണ്ടായത്. 1800 ബ്ലോക്കിലെ ഒരു സ്ട്രിപ്പ് സെന്റർ ഷോപ്പിംഗ് മാളിലാണ് വെടിവയ്പ്പ് നടന്നത്. ഇതിന് ശേഷം അക്രമി രക്ഷപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഡോളർ സ്റ്റോർ ഉടമയായിരുന്നു കൊല്ലപ്പെട്ട സാജൻ. ഡാലസ് പ്രസ്ബിറ്റിരിയൻ ഹോസ്പിറ്റലിലെ നഴ്സായ മിനിയാണ് ഭാര്യ. ഏറെ നാളുകളായി ഭാര്യയും 2 പെൺമക്കളുമൊത്ത് അദ്ദേഹം അമേരിക്കയിൽ താമസിച്ച വരികയായിരുന്നു.