Ultimate magazine theme for WordPress.

യുക്രൈനിലെ ദേവാലയത്തെ ലക്ഷ്യമാക്കി റഷ്യ നടത്തിയ ബോംബാക്രമണം നിർവീര്യം

കെർസൺ: ഡിസംബർ 23 വെള്ളിയാഴ്ച യുക്രൈനിലെ കെർസൺ നഗരത്തെ ലക്ഷ്യമാക്കി റഷ്യ നടത്തിയ ബോംബ് ആക്രമണം നിർവീര്യമായതായി റിപ്പോര്‍ട്ട്. പലരും ക്രിസ്തുമസ് അത്ഭുതമായിട്ടാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. അക്രമണം നടന്ന ദിവസം നിരവധി വിശ്വാസികൾ ദേവാലയത്തിൽ ഉണ്ടായിരുന്നു. ഒഡെസ്സ- സിംഫേറോപ്പോൾ മെത്രാൻ സ്റ്റാനിസ്ലോവ് സോക്കോറാഡിയുക്ക് ഡിസംബർ 24നു നടത്തിയ ശുശ്രൂഷയിൽ ആയിരുന്നു സംഭവം. ബോബുകൾ നിലത്തു വീണു രണ്ടായി മുറിഞ്ഞു പോയതായി വിശ്വാസികൾ പറയുന്നു. സീലിങ്ങിൽ ദ്വാരം ഉണ്ടാക്കിയതല്ലാതെ ബോംബുകൾ പൊട്ടിയില്ലെന്നും, ഇത് ദൈവത്തിന്റെ കൃപയാണെന്നും അദ്ദേഹം പറഞ്ഞു. നാം ദൈവത്തോട് പ്രാർത്ഥിക്കുകയും ദൈവത്തിൽ പ്രത്യാശ അർപ്പിക്കുകയും ചെയ്തതിനാൽ ദൈവം ബോംബുകളെ നിയന്ത്രിക്കുമെന്നതാണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നതെന്ന് ബിഷപ്പ് കൂട്ടിച്ചേർത്തു. കെർസൺ നഗരത്തിൽ വെള്ളിയാഴ്ചകളിൽ വെള്ളവും, ബ്രഡും മാത്രം പ്രഭാതഭക്ഷണമായി കഴിച്ച് സൈനികരുടെ വിജയത്തിനുവേണ്ടി പ്രാർത്ഥിക്കുന്ന ധാരാളം പേർ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.