ഡമാസ്കസ്: വടക്കുകിഴക്കൻ സിറിയയിലെ പട്രോളിംഗ് ബേസ് ലക്ഷ്യമിട്ട് രണ്ട് റോക്കറ്റ് ആക്രമണങ്ങൾ നടന്നതായി യുണൈറ്റഡ് സ്റ്റേറ്റ്സ് സൈന്യം റിപ്പോർട്ട് ചെയ്തു. എന്നാൽ തങ്ങളുടെ സേനയ്ക്ക് പരിക്കുകളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് സിറിയ അറിയിച്ചു. വെള്ളിയാഴ്ച വൈകി സിറിയയിലെ അൽ-ഷദ്ദാദിയിലെ താവളത്തിൽ ആണ് സഖ്യസേന ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. റോക്കറ്റ് ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല. നവംബർ 13 ന് ഇസ്താംബൂളിൽ നടന്ന ബോംബാക്രമണത്തിന് പ്രതികാരമായി സിറിയയിലെയും ഇറാഖിലെയും കുർദിഷ് സേനയ്‌ക്കെതിരെ തുർക്കി സൈന്യം മാരകമായ വ്യോമാക്രമണം നടത്തിയതോടെ സിറിയ-തുർക്കി അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ആക്രമണം. കുർദിഷ് സേന ആക്രമണത്തിന് പിന്നിലുണ്ട്, എന്ന് സംശയിക്കുന്നുണ്ടെകിലും അവർ ഇപ്പോഴും ആക്രമണം നിഷേധിച്ചു. സിറിയയിൽ നിന്നുള്ള റോക്കറ്റ് ആക്രമണങ്ങളും തുർക്കിയിൽ സാധാരണക്കാരെ കൊന്നൊടുക്കിയിട്ടുണ്ട്.
Related Posts
Comments