Ultimate magazine theme for WordPress.

തൊഴിലാളികള്‍ക്ക് താമസസൗകര്യം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കമ്പനികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കും മുന്നറിയിപ്പുമായി യുഎഇ

യുഎഇ: തൊഴിലാളികള്‍ക്ക് ആവശ്യമായ താമസസൗകര്യം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കമ്പനികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുമെന്ന് മുന്നറിയിപ്പുമായി യുഎഇ. അര്‍ഹതയുള്ള തൊഴിലാളികള്‍ക്ക് തൊഴില്‍ താമസസൗകര്യം നല്‍കുന്നതില്‍ പരാജയപ്പെട്ടാലും കമ്പനിക്കെതിരെ മനുഷ്യക്കടത്ത് ആരോപണമുണ്ടായാലും കമ്പനികള്‍ക്കുള്ള പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവയ്ക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ഈ വര്‍ഷം മേയില്‍ രാജ്യത്തിനകത്തും പുറത്തും വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് പുതിയ ഫീസ് പ്രഖ്യാപിച്ചിരുന്നു. വര്‍ക്ക് പെര്‍മിറ്റിനായുള്ള പുതിയ മാനദണ്ഡങ്ങളില്‍, 50ഓ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ ഓരോ തൊഴിലാളിയുടെയും പ്രതിമാസ വേതനം 1,500 ദിര്‍ഹമോ അതില്‍ കുറവോ ആണെങ്കില്‍, ആ തൊഴിലാളികള്‍ക്ക് താമസസൗകര്യം നല്‍കണം. കൂടാതെ, ഓരോ വ്യവസായ സ്ഥാപനവും, നിര്‍മാണ മേഖലയില്‍ നൂറില്‍ കുറയാത്ത തൊഴിലാളികളെയും ഒരു തൊഴില്‍ ആരോഗ്യ സുരക്ഷാ ഓഫീസറെയും നിയമിക്കണം. ജീവനക്കാര്‍ക്ക് ആവശ്യമായ താമസസൗകര്യം നല്‍കുന്നതുവരെ കമ്പനിയുടെ പെര്‍മിറ്റ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.

Leave A Reply

Your email address will not be published.