ഷാർജ : യു. പി. എഫ് യു. എ. ഇ. ഒരുക്കിയ ത്രിദിന കൺവൻഷൻ റിവൈവ് 2023 പരിശുദ്ധത്മ പകർച്ചയുടെ തരംഗമായി മാറി. അഭിഷേകം എങ്ങനെ പ്രാപിക്കേണം എന്നും, വരും തലമുറയെ ആത്മാവിന്റെ അഭിഷേകത്തിനായി ഒരുക്കേണ്ടുന്ന ഉത്തരവാദിത്വം വിശ്വാസ സമൂഹത്തിന് ഉള്ളതാണന്നും മുഖ്യ പ്രഭാഷകൻ പാസ്റ്റർ ബാബു ചെറിയാൻ ഉദ്ബോധിപിച്ചു. ആത്മാഭിഷേകം ഇല്ലാത്ത ക്രിസ്തീയ ജീവിതം വ്യർത്ഥമാണ് എന്നും അദ്ദേഹം ഓർപ്പിച്ചു.
പാസ്റ്റർ കെ. ഒ. മാത്യു അധ്യക്ഷത വഹിച്ചു. മുഖ്യ അതിഥിയായി ക്ഷണിക്കപ്പെട്ട് വന്ന പാസ്റ്റർ ബാബു ചെറിയാനും കുടുംബത്തിനും പ്രസിഡന്റ് പാസ്റ്റർ നിഷാന്ത് എം. ജോർജും, എക്സിക്യൂട്ടീവ് അംഗങ്ങളും, സീനിയർ പട്രോൺസും ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു. യു. പി. എഫ് അംഗത്വ സഭയിലെ സ്ഥലം മാറി പോകുന്ന പാസ്റ്റർ ബിനു ജോണിന് പ്രസിഡന്റ് മൊമെന്റോ സമ്മാനിച്ചു. യു. പി. എഫ് ക്വയർ സംഗീതാരാധന നടത്തി.
യു. പി. എഫ് സെക്രട്ടറിഎവരോടുമുള്ള നന്ദി അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.