Ultimate magazine theme for WordPress.

അമേരിക്കൻ ടെലിവിഷൻ അവതാരകൻ ജെറി സ്പ്രിങ്ങ‍ർ അന്തരിച്ചു

ചിക്കാഗോ:അമേരിക്കൻ ടെലിവിഷൻ അവതാരകൻ ജെറി സ്പ്രിങ്ങ‍ർ അന്തരിച്ചു. 79കാരനായ ജെറി സ്പ്രിങ്ങ‍ർ പാൻക്രിയാറ്റിക് കാൻസർ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ചിക്കാഗോയിലെ വസതിയിലായിരുന്നു അന്ത്യം..മൂന്ന് പതിറ്റാണ്ടോളം നീണ്ടുനിന്ന ജെറി സ്പ്രിങ്ങ‍ർ ഷോ എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. മാധ്യമപ്രവർത്തകൻ, നടൻ, നിർമാതാവ്, അഭിഭാഷകൻ, രാഷ്ട്രീയക്കാരൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

അമേരിക്കയിലെ രാഷ്ട്രീയവും വിവാദങ്ങളും അഴിമതികളുമൊക്കെ ചർച്ച ചെയ്യുന്ന പരിപാടിയായിരുന്നു ജെറി സ്പ്രിങ്ങര്‍ ഷോ. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഷോയുടെ 5000 എപ്പിസോഡുകളാണ് 27 സീസണുകളിലായി ടെലിവിഷനിൽ സംപ്രേഷണം ചെയ്തത്.
1944ൽ ലണ്ടനിലെ ഹൈഗേറ്റിലാണ് സ്പ്രിങ്ങർ ജനിച്ചത്. ബ്രിട്ടീഷ് വംശജനായ അദ്ദേഹം നാലാം വയസില്‍ മാതാപിതാക്കൾക്കൊപ്പം യുഎസിലേക്ക് കുടിയേറി. ജർമനിയില്‍ നിന്നുള്ള ജൂത അഭയാർത്ഥികളായിരുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കൾ. പൊളിറ്റിക്കൽ സയൻസും നിയമവും പഠിച്ച അദ്ദേഹം രാഷ്ട്രീയത്തിലൂടെയാണ് ഔദ്യോ​ഗിക ജീവിതത്തിലേക്ക് കടന്നത്.

മുൻ അമേരിക്കൻ അറ്റോർണി ജനറൽ റോബർട്ട് എഫ് കെന്നഡിയുടെ ഉപദേശകനായിരുന്ന അദ്ദേഹം 1977-78 വരെ സിൻസിനാറ്റി മേയറായി സേവനമനുഷ്ഠിച്ചു. ഒഹായോ ഗവർണറാകാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മാധ്യമപ്രവര്‍ത്തനത്തിലേക്ക് ചുവടുമാറ്റി.

Leave A Reply

Your email address will not be published.