Ultimate magazine theme for WordPress.

കാർഷിക നിയമങ്ങൾ പിൻവലിക്കൽ; കരട് ബില്ലിന് കേന്ദ്രമന്ത്രി സഭ അംഗീകാരം

ദില്ലി; വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം.പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തിരുമാനം. തിങ്കളാഴ്ച്ച ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ 3 നിയമങ്ങളും റദ്ദാക്കാനുള്ള ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനാണ് നീക്കം. രാഷ്ട്രപതി ഒപ്പുവെയ്ക്കുന്നതോടെ വിവാദമായ മൂന്ന് നിയമങ്ങളും റദ്ദാക്കും. മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കാൻ ഒറ്റ ബിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ തീരുമാനം.പാര്‍ലമെന്റ് ചേരുമ്പോള്‍ ബില്‍ ലോക്‌സഭയില്‍ ആദ്യം അവതരിപ്പിക്കും.തുടര്‍ന്ന് ബില്ലിന്മേല്‍ ചര്‍ച്ചയും വോട്ടെടുപ്പും പൂര്‍ത്തിയാകുന്നതോടെ രാജ്യസഭയിലും ബിൽ അവതരിപ്പിക്കും.അതേസമയം തങ്ങൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്നും പിന്നോട്ട് ഇല്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില നിയമം മൂലം ഉറപ്പുവരുത്തുക, വൈദ്യുതി ഭേദഗതി നിയമം പിന്‍വലിക്കുക ,ലഘിംപൂര്‍ ഖേരി സംഭവത്തില്‍ സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നൽകുക എന്നിങ്ങനെ ആറോളം ആവശ്യങ്ങളാണ് കർഷകർ സർക്കാരിന് മുന്നിൽ വെച്ചിരിക്കുന്നത്. കർഷകർ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ താങ്ങുവില സംബന്ധിച്ച് മാർഗ നിർദേശം കൊണ്ടുവരാൻ കൃഷിമന്ത്രാലയം ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. നിയമപരമായ ഉത്തരവായോ സംസ്ഥാനങ്ങൾക്കുള്ള മാർഗനിർദ്ദേശമായോ താങ്ങുവിലയിൽ തീരുമാനം എടുത്തേക്കുമെന്നാണ് റിപ്പോർട്ട്. നവംബർ 20 ന് സിഖ് മതസ്ഥാപകൻ ഗുരു നാനാക്കിന്റെ ജയന്തി ദിനത്തിലായിരുന്നു മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്. കർഷകരെ സഹായിക്കാൻ ആത്മാർത്ഥതയോടെയാണ് നിയമങ്ങൾ കൊണ്ടുവന്നത്, എന്നാൽ കാർഷിക നിയമങ്ങളുടെ പ്രയോജനം എല്ലാ കർഷകരെയും ബോധ്യപ്പെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല എന്നായിരുന്നു പ്രസംഗത്തിൽ മോദി പറഞ്ഞത്. കര്‍ഷക ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കർഷകരുടെ വേദന മനസിലാക്കുന്നുവെന്നും മോദി പറഞ്ഞിരുന്നു. സംസ്ഥാനങ്ങളിൽ നിയമസഭ,ലോക്സഭ ഉപതിരഞ്ഞെടുപ്പുകളിലേറ്റ് തിരിച്ചടിയും അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളുടേയും പശ്ചാത്തലത്തിലാണ് കേന്ദ്രം നിയമങ്ങൾ പിൻവലിക്കാനുള്ള തിരുമാനം കൈക്കൊണ്ടത്. തിരുമാനം പഞ്ചാബ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി ജെ പി ഗുണം ചെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത്.

അതിനിടെ കേന്ദ്രസർക്കാരിനെതിരെ കർഷക സംഘടനകൾ ആഹ്വാനം ചെയ്ത സമര പരിപാടികൾ തുടരുകയാണ്. കർഷകരുടെ വിളകൾക്ക്‌ ന്യായമായ മിനിമം താങ്ങുവില (എംഎസ്‌പി) ലഭിക്കണമെങ്കിൽ ഉത്തർപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തോൽക്കണമെന്ന്‌ ലഖ്‌നൗവിൽ ചേർന്ന കിസാൻ മഹാപഞ്ചായത്ത് ഇന്ന് ആഹ്വാനം ചെയ്തു. കർഷകർ വീണ്ടും വഞ്ചിക്കപ്പെടാതിരിക്കാൻ യുപിയിൽ ബിജെപിക്ക്‌ രാഷ്ട്രീയപ്രഹരം നൽകണമെന്ന്‌ അഖിലേന്ത്യാ കിസാൻസഭ അധ്യക്ഷൻ അശോക്‌ ധാവ്‌ളെ പറഞ്ഞു. ലഖ്‌നൗവിലെ ഇക്കോ പാർക്കിൽ ചേർന്ന കിസാൻ മഹാപഞ്ചായത്തിൽ ലക്ഷങ്ങളാണ് പങ്കെടുത്തത്. കാർഷികനിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിന്റെ തുടർച്ചയായി സംയുക്ത കിസാൻ മോർച്ചയാണ്‌ മഹാപഞ്ചായത്ത്‌ സംഘടിപ്പിച്ചത്‌.

Leave A Reply

Your email address will not be published.