ആർഷഭാരതം വെത്യസ്തമായ സംസ്കാരങ്ങളും മതങ്ങളും കൊണ്ട് നിബിഡമാണ്. ഇൻഡ്യൻ ഭരണഘടന പ്രകാരം ഏത് മതവും പ്രചരിപ്പിക്കാനും പഠിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം നമ്മുടെ ഭാരതത്തിൽ ഉണ്ട് എന്നുള്ളതാണ് നഗ്നമായ സത്യം. പക്ഷേ ഇവിടത്തെ ഒരു കൂട്ടം മത കാപാലികർ വർഗ്ഗീയ വിഷം ചീറ്റി, മതവിദ്വേഷം വളർത്തി സാക്ഷരതയുടെ അത്യുച്ചസ്തായിൽ നിൽക്കുന്ന രാഷ്ട്രീയ ഭരണകർത്താക്കളും പോലും ഈ പ്രവണതയേ അനുകൂലിന്നു എന്നുള്ളതാണ് ഞെട്ടിക്കുന്ന സത്യം.ഛത്തീസ്ഗഡ്, ഓറിസ , ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ദൈവസഭയക്കും ദൈവജനത്തിനും എതിരേ ശക്തമായ പ്രതിക്ഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിലും എന്നേ അതിശയിപ്പിക്കുന്ന കാര്യം നമ്മുടെ രാജ്യത്ത് persecution relief എന്ന് പറയുന്ന സംഘടന ഉണ്ട്. അവർ വിദേശ രാജ്യങ്ങളിൽ നിന്ന് ഇൻഡ്യയിൽ പിഢനം അനുഭവിക്കുന്ന വർക്കു വേണ്ടി സമ്പാദിച്ചു കൂട്ടുന്ന ധനം എന്തിന് വേണ്ടി വിനിയോഗിക്കുന്നു എന്ന് ആർക്കും അറിയില്ല. സുവിശേഷ വിരോധികളാൽ പീഠനം അനുഭവിച്ച് ജയിലിൽ കഴിയുന്നവർക്കുവേണ്ടി ഈ പറയപ്പെട്ടവർ ഒന്നും തന്നെ ചെയ്യുന്നില്ലാ എന്നുള്ളതാണ് അതിന്റെ നഗ്ന സത്യം .
ഇത് മാത്രമല്ല നമ്മുടെ ക്രൈസ്തവ സമൂഹത്തിലെ മേലധികാരികൾ ആരും തന്നെ ഈ വർദ്ധിച്ചു വരുന്ന പീഢനങ്ങൾക്കെതിരെ ശബ്ദംമുയർത്തുന്നില്ല. എവിടെ നമ്മുടെ നേതാക്കന്മാർ ? എന്തുകൊണ്ട് അവർ പീഢന മനുഭവിക്കുന്നവർക്കു വേണ്ടി ശബ്ദിക്കുന്നില്ല ? ഒരു പഴഞ്ചൊല്ല് ഇവിടെ ഓർത്തു പോകുന്നു . അടി കൊള്ളാൻ ചെണ്ടയും പണം പറ്റാൻ മാരാരും. ഇത തന്നെയല്ലേ ഇന്നത്തേ സ്ഥിതി. . ഒരു സംഘടനയിൽ വർഷങ്ങൾ പ്രവർത്തിച്ചാലും നാം നമ്മുടെ ആയുസും ആരോഗ്യവും ആ പ്രസ്ഥാനത്തിന് വേണ്ടി ചിലവഴിച്ചാലും ചില സാഹചര്യങ്ങളിൽ നാം കറിവേപ്പിലയാണ് എന്നുള്ള സത്യം മറന്നു പോകരുത്.
ക്രൈസ്തവ സമൂഹത്തിന് എതിരേ വർദ്ധിച്ചുവരുന്ന ചൂഷണങ്ങൾകെതിരേ ഡൽഹിയിൽ ജന്തർ മന്ദിരത്തിൽ നടത്തിയ പ്രതിക്ഷേധധരണ എന്ത് കൊണ്ടും ശ്ലാഘനീയമാണ്. അതിന് ചുക്കാൻ പിടിച്ചവരേ അഭിനന്ദിക്കാതിരിക്കാൻ സാധ്യമല്ല.
ഏതോരു കാലഘട്ടത്തിലും ദൈവസഭ വളർന്നിട്ടുള്ളത് പീഢനത്തിൽ കൂടി മാത്രമാണ്. AD ഒന്നാം നൂറ്റാണ്ടിൽ തുടങ്ങിയ പീഢനങ്ങൾ ഇന്നും അതിന്റെ വിജയഗാഥ മുഴക്കി മുന്നേറുമ്പോൾ തീയിൽ കുരുത്തത് വെയിലത്ത് എങ്ങനെ വാടാനാ ? കടിച്ചു കീറുന്ന ക്രൂര മൃഗങ്ങളുടെ വിശപ്പടക്കാനും , പച്ച മാംസം രാത്രി വിളക്കായും, ജീവനോടെ മണ്ണിനടിയിൽ മൂടിയും , ചാട്ടവാറ് കൊണ്ട് തല്ലിയും , കുരിശിൽ തറച്ചും , കല്ലെറിഞ്ഞും എന്നു വേണ്ട അനവധി നിരവധി മർദ്ദിത മുറകൾ ക്രൈസ്തവ സമൂഹം സഹിച്ചു. ഉലകത്തിൽ ഇതുപോലെ പീഢനങ്ങൾ സഹിചിട്ടുള്ള മറ്റൊരു മതവും ഉണ്ടായിട്ടില്ല.
ഇൻഡ്യയുടെ ഭരണഘടനയനുസരിച്ച് ഇവിടെ സ്വാതന്ത്ര്യത്തോടെ കാര്യങ്ങൾ പ്രചരിപ്പിക്കാനുള്ള സാവകാശം നമുക്ക് ഉണ്ട്. പക്ഷേ അത് നിക്ഷേധിക്കപ്പെടുന്നു. എന്നാൽ ഒരു കാര്യം ഉറപ്പാണ്. പട്ടിണിക്കോ , നഗ്നതയ്ക്കോ , ആപത്തിനോ, വാളിനോ, ഉയരത്തിനോ, ആഴത്തിനോ, ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് നമ്മേ വേർപിരിക്കുവാൻ സാധ്യമല്ല.
നമുക്ക് നമ്മുടെ ഭാരതത്തിനു വേണ്ടി പ്രാർത്ഥിക്കാം . ഭരിക്കുന്ന ഭരണകർത്താക്കളുടെ ആഡോപം ഇല്ലായമയായി മാതൃകാപരമായ ഭരണം നടത്തുവാൻ മാത്രമല്ല ഒരോ സുവിശേഷ വിരോധികളും ക്രിസ്തു ഭക്തരായി തീരുവാൻ നമുക്ക് പ്രാർത്ഥിക്കാം.