ദി പെന്തെക്കൊസ്ത് മിഷൻ കോട്ടയം സെന്റർ കൺവൻഷൻ നാളെ മുതൽ
കോട്ടയം: ദി പെന്തെക്കൊസ്ത് മിഷൻ കോട്ടയം സെന്റർ കൺവൻഷൻ നാളെ ഫെബ്രുവരി 23 മുതൽ 26 ഞായർ വരെ നാഗമ്പടം റ്റി പി എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. വ്യാഴാഴ്‌ച മുതൽ ശനിയാഴ്‌ച വരെ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 3 ന് യുവജന സമ്മേളനവും നടക്കും. സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ. ഞായറാഴ്ച രാവിലെ 9 ന് കോട്ടയം സെന്ററിലെ കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണകുളം ജില്ലകളിലെ 35 ഓളം പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

Thanks for sharing. I read many of your blog posts, cool, your blog is very good.