Official Website

മഴ; സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിൽ യെല്ലോ അല‍ർ

0 136

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിൽ യെല്ലോ അല‍ർട്ട് .പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ആണ് അല‍ർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാസം 19 വരെ കേരളത്തിൽ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. തെക്കൻ കർണാടക മുതൽ കോമറിൻ മേഖലവരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴക്കുള്ള സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള തീരങ്ങളിൽ രണ്ടു ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Comments
Loading...
%d bloggers like this: