Official Website

പാകിസ്ഥാനിൽ മഴ തുടരുന്നു ; മരണസംഖ്യ 1000 കടന്നു

0 304

ഇസ്ലാമാബാദ് :മാനുഷിക ദുരന്തം” എന്ന് വിശേഷിച്ച പാകിസ്താനിലെ പ്രളയത്തിൽ മരണസംഖ്യ ആയിരം കടന്നു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറും ഇറാനും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ അടിയന്തര പിന്തുണ വാഗ്ദാനം ചെയ്തു. ജൂൺ മുതലുള്ള എണ്ണം 1,033 ആയി, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 119 പേർ മരിച്ചു. കാബൂൾ, സിന്ധു നദികൾക്കൊപ്പം ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഖൈബർ പഖ്തൂൺഖ്വ (കെപി) പ്രവിശ്യയിലെ നൗഷേര, പഞ്ചാബ് പ്രവിശ്യയിലെ കാലാബാഗ്, ചാഷ്മ എന്നിവിടങ്ങളിൽ “വളരെ ഉയർന്ന” വെള്ളപ്പൊക്കമുണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Comments
Loading...
%d bloggers like this: