യുഎഇ: നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാനിലെ വിവിധ വാണിജ്യ, നിക്ഷേപ മേഖലകൾക്കായി 3 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ലക്ഷ്യമിടുന്നതായി ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (ക്യുഐഎ) പ്രഖ്യാപിച്ചതായി ഖത്തറിലെ അമീരി ദിവാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ക്യുഐഎയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി ഔദ്യോഗിക ചർച്ച നടത്തിയ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ദോഹ സന്ദർശനത്തിനിടെയാണ് ബുധനാഴ്ചത്തെ പ്രഖ്യാപനം.
Related Posts