Ultimate magazine theme for WordPress.

സഭാനേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച; പെന്തകോസ്ത് സഭ ഉൾപ്പടെ രണ്ടു പ്രമുഖ സഭകളെ ഒഴിവാക്കി

കൊച്ചി : സഭാനേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയിൽ നിന്നും മാർത്തോമ സഭയേയയും സിഎസ്‌ഐ സഭയേയും ഒഴിവാക്കി. കൂടിക്കാഴ്ചയിൽ പോർട്ടസ്റ്റന്റ് സഭകൾക്കും ക്ഷണമില്ല.
മാർത്തോമ സഭയെ ക്ഷണിച്ചിരുന്നു എന്നാൽ താത്പര്യം പ്രകടത്തിപ്പിക്കാത്തത് കൊണ്ട് ഒഴിവാക്കി. സിഎസ്‌ഐ സഭയെ ഒഴിവാക്കിയത് ഇ ഡി കേസ് മുൻനിർത്തിയാണ്. എന്നാൽ പ്രൊട്ടസ്റ്റന്റ് സഭകളെ മാറ്റി നിർത്തിയത് മതപരിവർത്തന വിഷയം ചൂണ്ടിക്കാട്ടിയാണ്.സിഎസ്ഐ സഭാ നേതൃത്വത്തിലുള്ള ചിലരുടെ പേരില്‍ സാമ്പത്തികമായ കേസുകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സിഎസ്ഐ സഭയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണം ലഭിക്കാതിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പെന്തക്കോസ്റ്റൽ വിഭാഗങ്ങളുടെ ബാഹുല്യവും അവയിൽ ചിലരുടെ പ്രവർത്തനത്തിൽ സംഘ പരിവാറിന്റെ വിയോജിപ്പുമാണ് ഒഴിവാക്കാൻ കാരണം എന്നാണ് സൂചന. സംസ്ഥാനത്ത് ഏതാണ്ട് മൂന്നു ഡസൻ പെന്തക്കോസ്ത് വിഭാഗങ്ങൾ ഉണ്ട്. ഇവർക്കെല്ലാം കൂടി മൂന്ന് ശതമാനം വോട്ട് ഉണ്ട് എന്നാണ് ധാരണ. ഇവരിൽ പല സഭകളുടെയും പ്രവർത്തന രീതിയിൽ, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ, സംഘ പരിവാറിന് എതിർപ്പുണ്ട്. ഈ കാരണങ്ങൾ കണക്കിലെടുത്താണ് അവർ ഈ കൂടിക്കാഴ്ചയിൽ ഇടം പിടിക്കാതിരുന്നത് എന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ആരെയും മാറ്റി നിർത്തിയതായി അറിയില്ലെന്നാണ് കേന്ദ്ര മന്ത്രി വി മുരളീധന്റെ പ്രതികരണം.അതേസമയം, സിറോ മലബാർ, ലത്തീൻ, മറ്റ് മലങ്കര സഭകൾ ഉൾപ്പെടെ 8 സഭാ പ്രതിനിധികൾ പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കൊച്ചി താജ് ഹോട്ടലില്‍ ഇന്ന് രാത്രി 7 മണിക്കാണ് കൂടിക്കാഴ്ച നടക്കുക.

Leave A Reply

Your email address will not be published.