പ്രാർത്ഥനാ ധ്വനി സൗദി അറേബ്യ ചാപ്റ്റർ ഉദ്‌ഘാടനം
പ്രാർത്ഥനാ ധ്വനി സൗദി അറേബ്യ ചാപ്റ്ററിന്റെ ഉദ്‌ഘാടനം 2022 ജൂലൈ മാസം 16-ാം തീയതി ശനിയാഴ്ച വൈകിട്ട് സൗദി സമയം 7:30 മുതൽ (IST.10:00 PM) നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. \’പ്രാർത്ഥനയാൽ കൈത്താങ്ങുക\’ എന്ന ലക്ഷ്യത്തോടെ 2000 ഒക്ടോബർ മാസം ദൈവം തന്ന ദർശനപ്രകാരം ഗുജറാത്ത് ജാംനഗറിൽ നിന്നും 50 പേരിൽ തുടങ്ങിയ ഒരു ചെറിയ പ്രസിദ്ധീകരണമാണ് പ്രാർത്ഥനാ ധ്വനി. ഇന്ന് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നായി 8500 – ൽ അധികം പ്രാർത്ഥനാ സഹകാരികൾ ഉണ്ട്. 2014 – ൽ പ്രാർത്ഥനാ ധ്വനിക്ക് ഇന്ത്യാ ഗവൺമെന്റിന്റെ RNI അംഗീകാരം ലഭിച്ചു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും, ബഹ്റിൻ, ഖത്തർ, കുവൈറ്റ്, യൂ.കെ & ഐയർലെന്റ്, യൂ എ ഇ എന്നീ രാജ്യങ്ങളിൽ പ്രാർത്ഥനാ ധ്വനിയുടെ ചാപ്റ്ററുകൾ വളരെ അനുഗ്രഹമായി നടന്നുകൊണ്ടിരിക്കുന്നു. കാനഡ, ഒമാൻ, യു എസ്സ് എ, കേരളത്തിലെ എല്ലാ ഡിസ്റ്റിക്കുകളിലും, ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും പ്രാർത്ഥനാ ധ്വനിയുടെ ചാപ്റ്ററുകളുടെ ക്രമീകരണം നടന്നുകൊണ്ടിരിക്കുന്നു. പാസ്റ്റർ ബെൻസൺ ഡാനിയേൽ പ്രാർത്ഥനാ ധ്വനിയുടെ ഇന്റർനാഷണൽ ഡയറക്ടറായി പ്രവർത്തിക്കുന്നു. 2022 ജൂൺ 23 -നു
ആദ്യത്തെ കമ്മറ്റി മീറ്റിങ്ങ് നടത്തപ്പെടു. പാസ്റ്റർ ആർഡിൻ അലക്സാണ്ടർ (ചെയർമാൻ), ബ്രദർ പ്രവീൺ പ്രകാശ് (കോർഡിനേറ്റർ), പാസ്റ്റർ പ്രയ്സൺ മാത്യു (പ്രയർ കോർഡിനേറ്റർ),
ബ്രദർ സ്റ്റിജി ജോർജ്ജ് (അസ്സോസിയേറ്റ് പ്രയർ കോർഡിനേറ്റർ), പാസ്റ്റർ പി.ജി. വർഗ്ഗീസ് (മിഷൻ കോർഡിനേറ്റർ), ബ്രദർ സാജൻ ശാമുവേൽ (അസ്സോസിയേറ്റ് മിഷൻ കോർഡിനേറ്റർ), ബ്രദർ ബിറ്റു തോമസ് (മീഡിയാ കോർഡിനേറ്റർ), ബ്രദർ സാജൻ വർഗ്ഗീസ് (അസ്സോസിയേറ്റ് മീഡിയാ കോർഡിനേറ്റർ), ബ്രദർ സിജോ ജോയി (സബ് എഡിറ്റർ), ബ്രദർ ഷിബു തോമസ് (അസ്സോസിയേറ്റ് സബ് എഡിറ്റർ എന്നിവർ ചുമതലയേറ്റു. പ്രാർത്ഥനാ ധ്വനി ക്വയർ ടീം അംഗങ്ങളായി ബ്രദർ സ്റ്റിജി ജോർജ് (ക്വയർ ലീഡർ), ബ്രദർ ബിജു ജേക്കബ് (ക്വയർ ലീഡർ),
ബ്രദർ ലിറ്റോ സൈമൺ
(കീബോഡിസ്റ്റ്), ബ്രദർ
സിൽവനോസ് റോയി (ഗിറ്റാറിസ്റ്റ്),
ബ്രദർ ഡെന്നി ജോർജ്ജ്,
ബ്രദർ സനിൽ സണ്ണി, ബ്രദർ കുഞ്ഞുമോൻ തോമസ്, സിസ്റ്റർ മേരി ബിജു, സിസ്റ്റർ ഷെറിൻ ബിറ്റു, സിസ്റ്റർ ബ്ലെസി വർഗ്ഗീസ്
എന്നിവരെയും തിരഞ്ഞെടുത്തു. സൂം പ്ലാറ്റുഫോമിലൂടെ ക്രമീകരിച്ചിരിക്കുന്ന ഈ മീറ്റിംങ്ങിൽ ഐ പി സി സൗദി അറേബ്യ സെന്റർ റീജിയൻ പ്രസിഡന്റ് പാസ്റ്റർ റെജി ഓതറ ഉദ്ഘാടന ശുശ്രൂഷ നിർവ്വഹിക്കുന്നതും പാസ്റ്റർ സാം മാത്യു (പവർ വിഷൻ) ദൈവ വചനം ശുശ്രൂഷിക്കുന്നതും ആയിരിക്കും. പ്രാർത്ഥനാ ധ്വനി
KSA സിംഗേഴ്സ് സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകുന്നതായിരിക്കും. ഈ മീറ്റിങ്ങിലേക്ക് ഏവരെയും കർത്തൃ നാമത്തിൽ സ്വാഗതം ചെയ്യുന്നു.
Zoom ID
790721931
Password 123
കൂടുതൽ വിവരങ്ങൾക്ക് :
+91 9824947019
+966 50 710 9096
+966 50 553 4293