ക്രിസ്തുമസിനോടനുബന്ധിച്ചു തടവുശിക്ഷയനുഭവിക്കുന്നവരെ മോചിപ്പിക്കാൻ ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

0 144

വത്തിക്കാന്‍: ജയിലുകളില്‍ തടവുശിക്ഷയനുഭവിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ക്രിസ്മസിനോടനുബന്ധിച്ചു മാപ്പു നല്‍കി മോചിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ലോകരാജ്യങ്ങളുടെ ഭരണത്തലവന്മാര്‍ക്കു കത്തുകളയക്കുമെന്നു വത്തിക്കാന്‍ അറിയിച്ചു. ഇപ്പോള്‍ ജയിലില്‍ നിന്നു മോചിപ്പിക്കുന്നതു പ്രയോജനം ചെയ്യുമെന്നു കരുതുന്നവര്‍ക്കു മോചനം നല്‍കണമെന്നാണ് മാര്‍പാപ്പ നിര്‍ദേശിക്കുക. സംഘര്‍ഷങ്ങളും അനീതികളും നിറഞ്ഞ ഈ കാലം കടന്നുവരുന്ന കര്‍ത്താവിലേയ്ക്കു കടന്നുവരാൻ ഈ നടപടി സഹായിക്കുമെന്നു വത്തിക്കാന്‍ പ്രത്യാശിക്കുന്നു. ലോകമെങ്ങും 1.15 കോടി മനുഷ്യര്‍ തടവറകളില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്.

Leave A Reply

Your email address will not be published.