വത്തിക്കാൻ : ഇസ്രായേൽ ലെബനനിൽ നടത്തിയ ആക്രമണത്തെ ഫ്രാൻസിസ് പാപ്പ അപലപിച്ചു. ബുധനാഴ്ച വത്തിക്കാനിലെ പത്രോസിന്റെ ചത്വരത്തിൽ നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ സംസാരിക്കവെയാണ് ആക്രമണത്തെ അപലപിച്ചത്.
മധ്യപൂർവ്വദേശങ്ങളിൽ അതിതീവ്രമായിക്കൊണ്ടിരിക്കുന്ന യുദ്ധങ്ങൾക്ക് അവസാനം വരുത്തുവാൻ അന്താരാഷ്ട്രസമൂഹം എല്ലാ പരിശ്രമങ്ങളും നടത്തണമെന്ന് പാപ്പ അഭ്യർത്ഥന നടത്തി. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങൾ അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ പാപ്പ, കഴിഞ്ഞ ഏതാനും നാളുകളായി ഒരുപാട് സഹനങ്ങളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന ലെബനോൻ ജനതയ്ക്ക് തൻ്റെ സാമീപ്യം ഉറപ്പുനൽകി.
