ആഫ്രിക്ക:അംഗോളയിൽ 170 കാരറ്റിന്റെ അപൂർവ പിങ്ക് വജ്രം കണ്ടെത്തി. 300 വർഷത്തിനിടെ കണ്ടെത്തിയതിൽ ഏറ്റവും വലിയ രത്നമായി പിങ്ക് വജ്രത്തെ കണക്കാക്കുന്നു. “ലുലോ റോസ്” എന്ന് വിളിക്കപ്പെടുന്ന ഇത് അംഗോളയിലെ ലുല നോർട്ടെ മേഖലയിലെ ലുലോ അലൂവിയൽ ഡയമണ്ട് ഖനിയിൽ നിന്ന് കണ്ടെത്തിയതായി ഖനിയുടെ ഉടമ ലുകാപ ഡയമണ്ട് കമ്പനി അറിയിച്ചു. 10,000 വജ്രങ്ങളിൽ ഒന്ന് മാത്രമാണ് പിങ്ക് നിറത്തിലുള്ളത്. പിങ്ക് നിറത്തിലുള്ള രത്‌നത്തിന് ലേലം ചെയ്യുമ്പോൾ ഉയർന്ന മൂല്യം നാഭിക്കാൻ സാധ്യത ഉള്ളതായി ലുകാപ ഡയമണ്ട് കമ്പനി.
ലുലോ ഒരു അലൂവിയൽ ഖനിയാണ്, അതായത് കല്ലുകൾ നദീതടത്തിൽ നിന്ന് വീണ്ടെടുക്കുന്നു. വജ്രങ്ങളുടെ പ്രധാന സ്രോതസ്സായ കിംബർലൈറ്റ് പൈപ്പുകൾ എന്നറിയപ്പെടുന്ന ഭൂഗർഭ നിക്ഷേപങ്ങൾക്കായി ലുകാപ ഇപ്പോൾ അന്വേഷണം നടത്തുകയാണ്. ഓസ്‌ട്രേലിയയിലെ കമ്പനിയുടെ ആസ്ഥാനത്ത് നിന്ന് സംഘാടകർ അറിയിച്ചു.
Related Posts