Ultimate magazine theme for WordPress.

സൗദിയിൽ 8000 വര്‍ഷം പഴക്കമുളള പുരാവസ്തു കേന്ദ്രം കണ്ടെത്തി

റിയാദ്: സൗദി അറേബ്യയില്‍ 8000 വര്‍ഷം പഴക്കമുളള പുരാവസ്തു കേന്ദ്രം കണ്ടെത്തി. സൗദി-അന്താരാഷ്ട്ര ശാസ്ത്ര സംഘം അൽ-ഫൗ എന്ന സ്ഥലത്ത് നടത്തിയ ഗവേഷണത്തിൽ ആണ് സൗദി ഹെറിറ്റേജ് കമ്മീഷൻ . കിന്ദ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന അൽ-ഫാവ്, വാദി അൽ-ദവാസിർ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ആധുനിക പാതയിൽ വാദി അൽ-ദവാസിറിന് 100 കിലോമീറ്റർ തെക്ക് അൽ-റുബ് അൽ-ഖാലിയുടെ (ശൂന്യമായ ക്വാർട്ടർ) അരികിലാണ് പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അന്താരാഷ്ട്ര പുരാവസ്തു ഗവേഷകരുമായി സഹകരിച്ചു നടത്തിയ പഠനത്തില്‍ ആരാധനാലയത്തിന്റെ അവശിഷ്ടങ്ങള്‍, ലിഖിതങ്ങള്‍ എന്നിവയും കണ്ടെത്തി. കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍, വഴിപാടുകള്‍ക്കുളള ബലി പീഠം, എന്നിവയും കണ്ടെത്തിയവയില്‍ ഉള്‍പ്പെടും. തുവൈഖ് പര്‍വതനിരകളോട് ചേര്‍ന്ന് നാല് കൂറ്റന്‍ കെട്ടിടങ്ങളുടെ അടിത്തറയും അതിന്റെ മൂലകളില്‍ ഗോപുരങ്ങള്‍ സ്ഥാപിച്ചതായും ഗവേഷകര്‍ സ്ഥിരീകരിച്ചു. മഴക്കാലത്ത് വെള്ളം സംഭരിക്കാന്‍ നിര്‍മ്മിച്ച നിരവധി ഭൂഗര്‍ഭ സംഭരണികള്‍ കൃഷി, ജലസേചനം എന്നിവ സംബന്ധിച്ച സൂചനകളാണ്. ജന ജീവിതം കൃഷിയെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നതെന്ന് വ്യക്തമാക്കുന്ന സൂചനകള്‍ ലഭ്യമാണെന്നും നാഷണല്‍ ഹെറിറ്റേജ് അതോറിറ്റി അറിയിച്ചു.

Leave A Reply

Your email address will not be published.