ഫോണ്‍പേയുടെ ആസ്ഥാനം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക്
മലേഷ്യ: പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് സ്ഥാപനമായ ഫോണ്‍പേ തങ്ങളുടെ ആസ്ഥാനം സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) നടത്താന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സിംഗപ്പൂറില്‍ നിന്നും ഫോണ്‍പേ ഇന്ത്യയിലെത്തുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് ഈ സിംഗപ്പൂരില്‍ നിന്നും ഇന്ത്യയിലേക്കുള്ള കൂടുമാറ്റം ഫോണ്‍പേ പൂര്‍ത്തിയാക്കിയത്. 2022 അവസാനത്തോടെ ഫോണ്‍പേ, രാജ്യത്തുടനീളമുള്ള മൊത്തം ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ എണ്ണം 2023 -ഓടെ നിലവിലുള്ള 2,600 ല്‍ നിന്ന് 5,400 ആയി ഉയര്‍ത്തും. എഞ്ചിനീയറിംഗ്, മാര്‍ക്കറ്റിങ്, അനലിറ്റിക്‌സ്, ബിസിനസ് ഡെവലപ്‌മെന്റ്, സെയില്‍സ് എന്നീ വിഭാഗങ്ങളിലായി ഏകദേശം 2,800ഓളം പുതിയ അവസരങ്ങളാണ് ഇതോടെ ഫോണ്‍ പേ സൃഷ്ടിക്കുക.