അയ്മനം: പരസ്യ യോഗം എങ്ങനെ നന്നായി നടത്താം, നല്ല പ്രസംഗം എങ്ങനെ പറയാം,മൈക് പെർമിഷൻ എടുക്കുന്നത് എങ്ങനെ, ഏതൊക്കെ പാട്ടുകൾ പാടം, പരസ്യ യോഗത്തിന്റ വെല്ലുവിളികൾ,നവീന സാധ്യതകൾ, പുതിയ വഴികൾ തുടങ്ങി സമസ്ത മേഖലകളും പഠിപ്പിക്കുകയും, പരിശീലിപ്പിക്കുകയും ചെയ്യുന്ന ക്‌ളാസുകൾ ആയിരുന്നു. പെന്തകോസ്തൽ കൌൺസിൽ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി പാസ്റ്റർ ടി വി തോമസ് ഉത്ഘാടനം ചെയ്ത സമ്മേളനതിൽ പാസ്റ്റർ anu കോശി, പാസ്റ്റർ സാം പി മാത്യു, അഡ്വ. ജോണി കല്ലൻ, പാസ്റ്റർ രാജീവ് ജോൺ എന്നിവർ ക്‌ളാസുകൾ നയിച്ചു. ഐ പി സി കുറവിലങ്ങാട് സെന്റർ മിനിസ്റ്റർ പാസ്റ്റർ സുനിൽ വേട്ടമല അവലോകന പ്രസംഗം നടത്തി. പി സി ഐ അയ്മനം യൂണിറ്റ് രക്ഷധികാരി ഏലിയാസ് ആൻഡ്റൂസ് കോഡിനേറ്റർ ആയി പ്രവർത്തിച്ചു.
Related Posts