Ultimate magazine theme for WordPress.

പാസ്റ്റര്‍ റെജി മൂലേടം തിമഥി ഇന്‍സ്റ്റിട്യൂട്ട് പ്രസിഡന്റായി ചുമതലയേറ്റു

തിരുവല്ല: കഴിഞ്ഞ കാല്‍നൂറ്റാണ്ടുകളായി സഭയുടെ സമഗ്രവളര്‍ച്ച ലക്ഷ്യമാക്കി കുട്ടികളുടെയും യുവാക്കളുടെയും കുടുംബങ്ങളുടെയും ആത്മീയ, ധാര്‍മ്മിക, വിദ്യാഭ്യാസപരമായ വളര്‍ച്ചയ്ക്കും ഉന്നമനത്തിനുമായി ഇന്‍ഡ്യയിലും വിദേശ രാജ്യങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന തിമഥി ഇന്‍സ്റ്റിട്യൂട്ടിന്റെ പുതിയ പ്രസിഡന്റായി പാസ്റ്റര്‍ റെജി മൂലേടം നിയമിതനായി.
മാര്‍ച്ച് 5-ാം തീയതി തിരുവല്ലായില്‍ കൂടിയ നേതൃത്വ സമ്മേളനത്തില്‍ പുതിയ ഭാരവാഹികള്‍ക്കായുള്ള സമര്‍പ്പണപ്രാര്‍ത്ഥനയും പ്രവർത്തന ഉദ്ഘാടനവും നടന്നു. പാസ്റ്റർ കെ.ജെ. മാത്യു അനുഗ്രഹ പ്രഭാഷണം നടത്തി.
പാസ്റ്റർ റെജി മൂലേടം കഴിഞ്ഞ 40 ല്‍പ്പരം വര്‍ഷങ്ങളായി ക്രൈസ്തവസാഹിത്യരംഗത്ത് നിറസാന്നിധ്യമാണ്. എഴുത്തുകാരന്‍, ഗ്രന്ഥകര്‍ത്താവ്, പ്രസംഗകന്‍, മികച്ച സംഘാടകന്‍, യുവജനപ്രവര്‍ത്തകന്‍ എന്നീ നിലയിലും, കൊയമ്പത്തൂര്‍, കുമ്പനാട്, കോട്ടയം എന്നീ സ്ഥലങ്ങളില്‍ പാസ്റ്ററായും പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ അങ്കമാലി ഐ.പി.സി സഭയുടെ ശുശ്രൂഷകനാണ്. കഴിഞ്ഞ 23 വര്‍ഷമായി തിമഥി ഇന്‍സ്റ്റിട്യൂട്ടിന്റെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. ജെര്‍ണലിസം, MA, എന്നീ പഠനങ്ങള്‍ക്കുശേഷം പത്രവര്‍ത്തകനായി ജോലി ചെയ്തു. 1987 മുതല്‍ 2002 വരെ ICPF പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. 1998 ല്‍ UBS ല്‍ നിന്നും BA ബിരുദവും 2000-ല്‍ ഹഗ്ഗായി ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നു ലീഡര്‍ഷിപ്പ് ട്രെയിനിംഗും നേടിയിട്ടുണ്ട്.
ഗ്രന്ഥങ്ങള്‍ : കുടുംബം പണിയുമ്പോള്‍, മിസ്ഡ്‌ കോള്‍, ലോട്ടോസ് ഈറ്റേഴ്‌സ്.
ഭാര്യ: ജോയ്‌സ്
മക്കള്‍: ഡേവിസ് ഏബ്രഹാം, ഹന്ന

Leave A Reply

Your email address will not be published.